വീടിനു പുറകില്‍ വലിയ ഒരു വെട്ടു കുഴിയുണ്ടായിരുന്നു.
മഴ പെയ്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം കെട്ടി നില്ക്കുന്ന ദിവസങ്ങള്‍. വീടിനു മുകളില്‍ നിന്നും വെള്ളം വീഴുന്ന ശബ്ദം തുടര്‍ന്നു കൊണ്ടേയിരിക്കുന്ന ദിനങ്ങള്‍. മണ്ണു കലര്‍ന്ന ചുമന്ന വെള്ളം വേഗത്തില്‍ ഒഴുകുന്നു. മരങ്ങളും ചെടികളും സന്തോഷത്താല്‍ പച്ചിപ്പ് എല്ലായിടത്തും പടര്‍ത്തുന്നു. ഞാന്‍ വളരെ ചെറു പ്രായത്തില്‍ ചിന്തിച്ചത് ആ വെട്ടു കുഴികളില്‍ ഡൈനോസറസിന്റെ ചെറു പതിപ്പു ജീവികള്‍ ജീവിച്ചിരുന്നു എന്നാണ്. ഡൈനോസറസിന്റെ പടം കണ്ടാലും കണ്ടിലെങ്കിലും എനിക്ക് ആ ഘോര ജീവികളെ അന്ന് അറിയാമായിരുന്നു. അതു എപ്പോഴെങ്കിലും പുറകില്‍ നിന്നും അടുക്കളയുടെ വശത്തേക്കു വരുമെന്നു വിചാരിച്ചിരുന്നു. മഴ നിറഞ്ഞു നില്‍ക്കുമ്പോഴാണ് കണ്ടങ്ങളില്‍ ചെറു വള്ളങ്ങള്‍ ഇറക്കുന്നത്. ഒന്നു രണ്ടു പ്രവശ്യം ഞാന്‍ കണ്ടിട്ടുണ്ട്. ആ മഴ കുറഞ്ഞ ദിനങ്ങളിലെന്നിലാണ് ഒരാളെ വള്ളത്തില്‍ എല്ലാവരും കൂടി എടുത്ത് കൊണ്ടു പോകുന്നത് കണ്ടത്. വളരെ അധികം ആള്ക്കാര് ആ വള്ളം പൊക്കി കൊണ്ടു പോകുന്നവരുടെ കൂടെ ഉണ്ടായിരുന്നു.
"ഏവിടേക്കാണ് അമ്മേ ആള്ക്കാര് വള്ളം ചുമന്നു കൊണ്ടു പോകുന്നത്".
"അതു വള്ളമല്ല മോനെ, അതു ശവപ്പെട്ടിയാണ്. ആ ശവപ്പെട്ടിയില്‍ ശവമാണ്. മരിച്ച ആള്".
മനുഷ്യര്‍ നടക്കുന്നു, ഓടുന്നു, അവസാനം ഒരു വള്ളത്തില്‍ കയറി അക്കര ദേശത്തേക്ക് ഒരു യാത്ര. ഒരു പക്ഷെ ഈ അവസാന യാത്ര കാണുവാന്‍ വല്ല വിചിത്ര ജീവികളും വീടിന്റെ പുറകില്‍ നിന്നും വന്നു നോക്കിയിരുന്നോ?.
Sunday, January 24, 2010
Subscribe to:
Post Comments (Atom)
13 comments:
ഷിബൂ,
തുടക്കം അസ്സലായിട്ടുണ്ട്.
എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍..!!
www.tomskonumadam.blogspot.com
Nice. :)
:)
മരണത്തെ ഒരു ഓര്മപെടുത്തല്..
.ഭൂമിയില്‍ എത്ര അഹന്ത നടിച്ചാലും ഒടുവില്‍ ഒരു വള്ളത്തില്‍ ഒടുങ്ങുന്നു എല്ലാം...
എല്ലാവരും ഒരു നാള് പോകണമല്ലോ അക്കരയ്ക്ക്.
ദിനോസറുകളെ 'അറിയാമായിരുന്ന'ആള്‍ക്ക് ശവപ്പെട്ടി മനസിലായില്ലെന്നോ? ഫിക്ഷനെഴുതുമ്പോള് ഷിബുവിന് നല്ല തഴക്കം. അഭിനന്ദനങ്ങള്‍!
വളരെ നന്ദി, റ്റോംസ് കോനുമഠം,ഉറുമ്പ് ,കുളക്കടക്കാലം, അഭി, തിരൂര്കാരന്, ശ്രീ,
പിന്നെ സുനില്‍ കെ. ചെറിയാന്, എല്ലാവരും വീണ്ടും വരിക വളരെയധികം സംസാരിക്കുവാനുണ്ട്.
നാട്ടില്‍ വളരുന്ന ചില കുട്ടികള്‍ക്ക് തീരെ ചെറുപ്രായത്തില്‍ പ്രാചീന ജീവികളെയും, മരങ്ങളെയും, ചെടികളെയും കുറിച്ച് നല്ലവണ്ണം അറിയാം. വളരെ ചെറിയ കുട്ടികള്‍ കാണുന്നത് വലിയവര്‍ കാണുന്നതു പോലെ മുകളില്‍ നിന്നല്ല. ഒരു പക്ഷെ എണ്ണതേച്ച വള്ളം കരയില്‍ ഇരിക്കുന്നത് കണ്ടിരിക്കാം (കാഴ്ച താഴെ നിന്നും മുകളിലേക്ക്). സുനിലിന്റെ ചോദ്യം "ദിനോസറുകളെ 'അറിയാമായിരുന്ന'ആള്‍ക്ക് ശവപ്പെട്ടി മനസിലായില്ലെന്നോ?". വള്ളാ.... (ഇവിടുത്തെ ഒരു സാധാരണ പ്രയോഗം) അത് എനിക്കും അറിയില്ല. പിന്നെ, വള്ളം എന്നാല്‍ വള്ളുന്നത് എന്നര്‍ത്ഥം. വള്ളല്‍ എന്നാല്‍ വഴുതിപ്പോകല്‍. ശരീരത്തില്‍ നിന്നും ജീവന് വഴുതിപോകുന്നതാണോ മരണം?????.... മനുഷ്യമഹാസാഗരത്തില് (നിന്നും) വള്ളത്തിലുള്ള യാത്ര....
thanks, shibu. wanted to read more..
k
എന്റെ വീടിന്റെ മുറ്റം നിറയെ പൂഴി മണല്‍ ആണ്. മഴ പെയ്യുമ്പോള്‍ അവിടെ പെട്ടന്ന് വെള്ളം കെടിനില്കും. പുറത്തു കളിക്കാന്‍ അധികം കൂടുകാര് ഇല്ലാത്ത ഞാന്‍ മഴ്ഹതുലീകല് നോക്കി ഇരികാറുണ്ട്. ജന്നലിലൂടെ. വെള്ളത്തില്‍ മഴ തുള്ളികള്‍ വീഴുന്നത് കാണുമ്പോള്‍ കുറെ കുതിര പടയാളികള്‍ ഒരു യുദ്ധ കളത്തില്‍ യുദ്ധം ചെയൂന്നതു പോലെ ആണ് തോന്നാറ്. നിറയെ പടയാളികള്‍. ഒരു മഴതുള്ളി വെള്ളത്തില്‍ വീണു പൊങ്ങി വരുന്നത് സൂക്ഷ്ച്ചു നോക്കു അപ്പോള്‍ അറിയാം. ഷിബു വിന്റെ ഈ കഥ എന്നില്‍ അലപം nostalgiya ഉണര്‍ത്തുന്നു. അഭിനടങ്ങള് .
Keep it Up
Shemej Kumar K.K
മരണത്തെ ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്ക കണ്ണിലൂടെ കാണുമ്പോള്‍ പരെതാല്ത്മാവിനു പോലും സങ്കടം മറക്കാന്‍ കഴിയും അല്ലെ ?????????
വളരെ നന്ദി, notowords, Shemej, maneesh, നിങ്ങളുടെ സന്ദര്‍ശനവും,comments-ഉം ഞാന്‍ വിലയേറിയതായി കണക്കാക്കുന്നു. വീണ്ടും വരിക.
ഒരു കുട്ടി, വീഴുന്ന ഓരോ മഴതുള്ളികളും ചെറിയ കുതിര പടയാളികളായി പരിണമിക്കുന്നത് കാണുകയും അവിടെനിന്നും രൂപം മാറി ഏതോ ഒരു പഴയ കാല യുദ്ധകളത്തിലേക്ക്, കഥ തുടരുമ്പോള്‍ പുതിയ യുദ്ധഭൂമിയില്‍ നില്ക്കുന്ന കഥ നായകനായ പടനായകനെയും അവന്റെ കണ്ണുകളിലൂടെ കാണുന്ന അവന് നയിക്കുന്ന യുദ്ധത്തേയും. നന്ദി ശ്രീ. ഷിമേജ്, എന്റെ മനസ്സിലും സ്വപ്നത്തിന്റെ തീപൊരികള്‍ കത്തിക്കുന്നതിന്.
വളരെ ചെറിയതാണെങ്കിലും ഒരു വായനാസുഖം ഇല്ലെന്നു പറയനാവില്ല !!
ശ്രമങ്ങൾ ഇനിയും തുടരുക !!
ആശംസകൾ
വളരെ നന്ദി, VEERU
Post a Comment