എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണ് Myth and Meaning. Claude Levi-Strauss എന്ന അടുത്തയിടെ അന്തരിച്ച ലോക പ്രശസ്തനായ അതികായകന്‍ നടത്തിയ പ്രഭാഷണങ്ങളാണ് പുസ്തകത്തില്‍ . ഒരു composer, കുറഞ്ഞ പക്ഷം ഒരു orchestra leader എങ്കിലും ആകുവാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. കുട്ടിയായിരുന്നപ്പോള്‍ Opera ക്കുവേണ്ടി സംഗീതം ചെയ്യുന്നതിനു് വളരെയധികം ശ്രമിച്ചെങ്കിലും നടന്നില്ല, കാരണം ബുദ്ധിയില്‍ അതിനുതകുന്ന എന്തോ കുറവുള്ളതിനാല്‍ എന്ന് അദ്ദേഹം എഴുതി. പക്ഷേ ശബ്ദം compose ചെയ്യുവാന്‍ സാധിച്ചില്ലെങ്കിലും Meaning - ലൂടെ അദ്ദേഹത്തിനു അതു സാധിച്ചിരിക്കുന്നു. Consumers മാത്രമായി ചുരുങ്ങുന്നതിലുടെ നമ്മള്‍ വിനാശത്തെ നേരിടുകയാണ്. എവിടെ നിന്നും ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും ഏതു Culture -ല്‍ നിന്നും നമ്മുക്ക് Consume ചെയ്യാമെന്ന സ്ഥിതി വന്നിരിക്കുന്നു, പക്ഷെ അതിന്റെ Originality നഷ്ടപെടുത്തികൊണ്ട് എന്ന് ഏകദേശം 30 വര്‍ഷങ്ങള്‍ക്കു മുമ്പ് പറഞ്ഞു . Padma Shri Mattanur Sankarankutty എവിടെ വന്നപ്പോള്‍ പറഞ്ഞത് ചെണ്ട എന്ന വാദ്യോപകരണത്തിന്റെ Originality, Fusion എന്ന സംഗീത കലയിലൂടെ നഷ്ടപെടുകയാണ് . മരുഭുമിയില്‍, കേരളത്തില്‍ നിന്നുള്ള, പതിനെട്ടു വാദ്യങ്ങളില്‍ പ്രധാനിയായ ചെണ്ടയുടെ Originality നഷ്ടപെടുന്നു. എന്നാല്‍ യുറോപ്പിലും മറ്റും ചെണ്ടയെയും മറ്റു വദ്യോപകരണങ്ങളേയും സംഗീതത്തേയും അതിന്റെ പാരമ്പര്യ രീതിയില്‍ കേള്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു. ചെറുപ്പക്കാര്‍ ഇഷ്ടപെടുന്ന Fusion -നിലൂടെ എന്തൊക്കെയോ നഷ്ടപെടുന്നുവോ?
ലോകത്തില്‍ നിന്നും മഹത്തായ ചിന്തകര്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. അവര്‍ പറഞ്ഞതെന്തെന്നു ചിലപ്പോള്‍ ഓര്‍ക്കുന്നു അവരേയും അങ്ങനെ നമ്മളേയും.
3 comments:
ഒരു നിലാവുള്ള രാത്രിയില്‍ കടല്‍തീരത്ത് പൂഴി മണലിന്റെ ചെറുംചൂടും പറ്റി മലര്‍ന്നു കിടന്ന്
ഏകനായ് നീലാകാശത്തിന്റെ വിദൂരധയിലേക്ക് കണ്ണും നട്ട് കിടക്കുമ്പോള്‍ ....സുഹൃത്തിനു തോന്നാറുണ്ടോ
ഈ പ്രപഞചത്തിലെ എല്ലാ ജീവജാലങ്ങളെ പോലെ ....നമ്മളും വെറും ജീവികളാണ് എന്ന് ............ഷിബുവേട്ടാ.........ഒരു നല്ല ചിന്താവിഷയം ......
സുഹൃത്തേ,
ആദ്യമായാണ് താങ്കളുടെ ബ്ലോഗിലെത്തുന്നത്. വളരെ വ്യത്യസ്തത പുലര്‍ത്തുന്ന ചെറിയ ചെറിയ പോസ്റ്റുകള്‍ വളരെയിഷ്ടപ്പെട്ടു.
കുവൈറ്റിലെ മഴ - എന്ന പോസ്റ്റില്‍ എടുത്ത ചിത്രങ്ങള്‍ കൂടി ചേര്‍ത്താല്‍ നന്നായിരുന്നു. കുവൈറ്റില്‍ നിന്നും മഴമേഘങ്ങള്‍ ഞങ്ങളുടെ ബഹറിനിലേക്കും എത്തുമായിരിക്കും.
സൌദിയില്‍ പെയ്ത്, കുവൈറ്റില്‍ പെയ്ത്, തണുപ്പിനു കടന്നു വരാന്‍ ആകാശ പാതകള്‍ കഴുകിയൊരുക്കി...
ബഹറിനില്‍ പെയ്തു തിമര്‍ക്കുമ്പോഴോ, ഒരു ചെറു ചാറ്റലായി തലോടിക്കടന്നു പോകുമ്പോഴോ, ഇതു നിങ്ങളുടെ നാട്ടിന്റെ സുഗന്ധങ്ങള്‍ പേറി വന്ന,നിങ്ങളുടെ കൃഷ്ണമണികളിലെ സന്ദേശങ്ങള്‍ ഒപ്പിയെടുത്തു വന്ന മേഘങ്ങള്‍, എന്ന് ഓര്‍മ്മിപ്പിക്കുവാന്‍ താങ്കളുടെ പോസ്റ്റ് ...
പോസ്റ്റില്‍ കമന്റിടാനുള്ള പെട്ടി കണ്ടില്ല.വേണ്ടതു ചെയ്യുമല്ലോ.
സസ്നേഹം
മോഹന്‍
മനുവിനും, മോഹനനും വളരെ നന്ദി. വീണ്ടുംസന്ദര്‍ശിക്കുക
വേറെ പോസ്റ്റായി എടുത്ത ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
സസ്നേഹം
ഷിബു
Post a Comment