പ്രവാസി എന്ന നോവല്‍ എഴുതി എന്ന കാരണമല്ലാതെ സ്വന്തം ഗ്രാമത്തില്‍ നിന്നും പ്രവാസിയായി തീര്ന്നവന്. ഭൂമിയില്‍ ജീവിതം പ്രവാസം ആണെന്നു ചിന്തിച്ച നോവല്‍. കപിയൂര് എന്ന സാങ്കല്പിക ഗ്രാമത്തില്‍ നടക്കുന്ന കഥ. ജീവിതം എങ്ങനെയെക്കെയാണ്, സിനിമ കാണാതെയുള്ള വര്‍ഷങ്ങള്‍, കൂട്ടുകാരോടു സംസാരിക്കാതെയുള്ള നാളുകള്‍. ആര്‍ട്ട് സിനിമാ കണ്ടുള്ള വര്‍ഷങ്ങള്‍, എല്ലാവരോടും സംസാരിച്ചുള്ള വര്‍ഷങ്ങള്‍. എഴുത്തിലൂടെയും, സംസാരത്തിലൂടെയും, കഴ്ചയിലൂടെയും രൂപപ്പെട്ടു വരുന്ന ലോകത്തിലെ ജീവനെ പിടിക്കുവാന്‍, അത് മറ്റുള്ളവരും കാണണമെന്നുള്ള ആഗ്രഹങ്ങള്‍.
"അവന് ഏഴാം മുദ്ര പൊട്ടിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഏകദേശം അര മണിക്കുറോളം മൗനത ഉണ്ടായി".
മഹാശബ്ദവും, മഹാമൗനവും. ജീവനും, മരണവും. ജീവനുള്ള എഴുത്തും, ജീവനില്ലാത്ത എഴുത്തും.
എന്റെ ലോകത്തിന്റെ ചില ചിത്രങ്ങള്‍, എഴുത്തിന്റെ ലോകത്തിന്റെ ചില ഭാഗങ്ങള്‍.
No comments:
Post a Comment