ഇന്ന് കുവൈറ്റില്‍ രാവിലെ നല്ല മഴ പെയ്തു. ചില സ്ഥാപനങ്ങള്‍ ഒഴികെ മറ്റുള്ളവയെല്ലാം അവധിയായതിനാല്‍ റോഡ് അപകടങ്ങള്‍ കുറവായിരുന്നു. രാവിലെ ആകാശത്തേക്ക് നേക്കിയപ്പോള്‍ വളരെ മനോഹരം. ഒരു ഫോട്ടോ എടുത്തു. ഓഫീസിലേക്കുള്ള യാത്ര മദ്ധ്യേ വീണ്ടും ഒരെണം കൂടി. വൈകിട്ട് നല്ല തണുപ്പും തുടങ്ങി.
Ingmar Bergman-ന്റെ Det Sjunde inseglet(The Seventh Seal)- നെ ഒര്‍മിപ്പിക്കുന്ന ചില ആകാശ ചിത്രങ്ങള്‍ ചിലപ്പോഴെങ്കിലും മരുഭൂമിക്കു മുകളില്‍ പ്രത്യക്ഷപ്പെടും. ഇങ്ങനെയുള്ള പ്രത്യക്ഷപ്പെടലിന്റെ ഇടവേളകളിലാണ് ചിലരുടെയെങ്കിലും ലോകം രൂപപ്പെടുന്നത്. അവിടെ നിന്നും നെയ്തിറങ്ങുന്ന ചില കുറിപ്പുകളും. എന്നാല്‍ ലൂയി ബുന്യുവലും സാല്‍വദോര്‍ ദാലിയും ചേര്‍ന്നൊരുക്കിയ Un Chien Andalou(An Andalusian Dog) 'ആന്‍ഡലൂസിയന്‍ പട്ടി'(1929)സ്വപ്നത്തില്‍ കടഞ്ഞെടുത്തതാണ്.മിക്കവാറും കാണുന്ന സ്വപ്നത്തിന്റെ ഘടന. എഴുത്ത് ഇങ്ങനെ അനുഭവങ്ങളിലൂടെയും ഒര്‍മകളിലൂടെയും സ്വപ്നത്തിലൂടെയും വന്ന് ഭാഷയിലൂടെ പുനര്‍ജനിക്കുന്നു.
സാഹിത്യത്തിന്റെ തീ പിടിച്ച്, അധികം കത്തി തീരാതെ മരുഭൂമിയിലെ ചൂട് കൊണ്ട് തീയെ കാത്തു സൂക്ഷിച്ച്, മണല്‍ തരികളില്‍ നിന്ന് ചിലതെക്കെ സംഭരിച്ച്, വല്ലപ്പോഴും ചിലതെക്കെ പകര്‍ന്ന് നടക്കുന്ന,ചിലരെങ്കിലും ഇവിടെയുണ്ട്.തണുപ്പു കാലത്ത് കലയുടെ തീ അവര്‍എങ്ങനെ സംരക്ഷിക്കുന്നു? ഒരു പക്ഷെ ഇനിയും Structuralism, Postmodernism, Deconstruction തുടങ്ങിയവയിലേക്ക് തിരിച്ചു വന്ന് വീണ്ടും സംസാരിച്ചു തുടങ്ങിയേക്കാം. Movies-ലാണെങ്കില്‍ realism, neo realism, Denotation & Connotation values, auteur theory.....ഭാവിയിലെ സിനിമാ ശൈലിയെപ്പറ്റി....
മഴ പെയ്യുമായിരിക്കും, തണ്ണുപ്പ് വന്നു കഴിഞ്ഞു. തീ ആളികത്തുവാന്‍,ശക്തി അറിയുവാന്‍....
Thursday, November 26, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment