Saturday, November 28, 2009
കാറുകള്‍ വട്ടം കറക്കുന്ന കുട്ടികള്‍
ഇപ്പോള്‍ ഇവിടെ നല്ല തണുപ്പാണ്.
മനുഷ്യര്‍ നടക്കുന്ന മരുഭൂമിയുടെ മുകളില്‍ ചള്ള നിറയുബോള്‍ അവന്റെ കാല്‍ തെടാത്ത സ്ഥലങ്ങള്‍ പ്രശ്നങ്ങളില്ലാതെ കിടക്കുന്നു. ശാന്തമായി കിടന്ന് അയവിറക്കുന്ന പശുവിനെ കണ്ടിട്ടില്ലെ,മരുഭൂമിയുടെ ശാന്തത ഓര്‍മിപ്പിക്കും. രാവണ്ടികള്‍ ഓട്ടം എപ്പോഴോ നിര്‍ത്തി, അവധിയുള്ള പ്രഭാതം ശാന്തമാണ്.
കാറു വട്ടം കറക്കുന്ന കുട്ടികള്‍ ഉറങ്ങുകയായിരിക്കും. വളരെയധികം സുന്ദരിയായ മഴ തുള്ളിചാടി പോയ റോഡുകളെ പ്രകോപിപ്പിക്കുവാന്‍ അവര്‍ വീണ്ടും വരും. ഒരു പക്ഷെ ശബ്ദവും വെളിച്ചവും തരാമെന്നു പറഞ്ഞ് ഇടിമിന്നലും വന്നേക്കാം
നമ്മുക്കു കാത്തിരിക്കാം...
Friday, November 27, 2009
Thursday, November 26, 2009
മരുഭൂമിയിലെ മഴ
Ingmar Bergman-ന്റെ Det Sjunde inseglet(The Seventh Seal)- നെ ഒര്‍മിപ്പിക്കുന്ന ചില ആകാശ ചിത്രങ്ങള്‍ ചിലപ്പോഴെങ്കിലും മരുഭൂമിക്കു മുകളില്‍ പ്രത്യക്ഷപ്പെടും. ഇങ്ങനെയുള്ള പ്രത്യക്ഷപ്പെടലിന്റെ ഇടവേളകളിലാണ് ചിലരുടെയെങ്കിലും ലോകം രൂപപ്പെടുന്നത്. അവിടെ നിന്നും നെയ്തിറങ്ങുന്ന ചില കുറിപ്പുകളും. എന്നാല്‍ ലൂയി ബുന്യുവലും സാല്‍വദോര്‍ ദാലിയും ചേര്‍ന്നൊരുക്കിയ Un Chien Andalou(An Andalusian Dog) 'ആന്‍ഡലൂസിയന്‍ പട്ടി'(1929)സ്വപ്നത്തില്‍ കടഞ്ഞെടുത്തതാണ്.മിക്കവാറും കാണുന്ന സ്വപ്നത്തിന്റെ ഘടന. എഴുത്ത് ഇങ്ങനെ അനുഭവങ്ങളിലൂടെയും ഒര്‍മകളിലൂടെയും സ്വപ്നത്തിലൂടെയും വന്ന് ഭാഷയിലൂടെ പുനര്‍ജനിക്കുന്നു.
സാഹിത്യത്തിന്റെ തീ പിടിച്ച്, അധികം കത്തി തീരാതെ മരുഭൂമിയിലെ ചൂട് കൊണ്ട് തീയെ കാത്തു സൂക്ഷിച്ച്, മണല്‍ തരികളില്‍ നിന്ന് ചിലതെക്കെ സംഭരിച്ച്, വല്ലപ്പോഴും ചിലതെക്കെ പകര്‍ന്ന് നടക്കുന്ന,ചിലരെങ്കിലും ഇവിടെയുണ്ട്.തണുപ്പു കാലത്ത് കലയുടെ തീ അവര്‍എങ്ങനെ സംരക്ഷിക്കുന്നു? ഒരു പക്ഷെ ഇനിയും Structuralism, Postmodernism, Deconstruction തുടങ്ങിയവയിലേക്ക് തിരിച്ചു വന്ന് വീണ്ടും സംസാരിച്ചു തുടങ്ങിയേക്കാം. Movies-ലാണെങ്കില്‍ realism, neo realism, Denotation & Connotation values, auteur theory.....ഭാവിയിലെ സിനിമാ ശൈലിയെപ്പറ്റി....
മഴ പെയ്യുമായിരിക്കും, തണ്ണുപ്പ് വന്നു കഴിഞ്ഞു. തീ ആളികത്തുവാന്‍,ശക്തി അറിയുവാന്‍....
Saturday, November 21, 2009
ഇപ്പോഴുള്ള കാഴ്ചക്കപ്പുറമുള്ള ലോകം
ഒരു നിലാവുള്ള രാത്രിയില്‍ കടല്‍തീരത്ത് പൂഴി മണലിന്റെ ചെറുംചൂടും പറ്റി മലര്‍ന്നു കിടന്ന്
ഏകനായ് നീലാകാശത്തിന്റെ വിദൂരതയിലേക്ക് കണ്ണും നട്ട് കിടക്കുമ്പോള്‍ ..
ഇതു വയിച്ച് വീണ്ടും കാഴ്ചയുടെ ചിന്തകളിലേക്ക്...., അവിടെ നിന്നാണ് ചില എഴുത്തെങ്കിലും തുടങ്ങുന്നത്.
Levi Strauss എഴുതിയിരിക്കുന്നത് പകല്‍ വെളിച്ചത്തില്‍ Planet Venus-നെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ സാധിച്ചിരുന്ന ഒരു tribe ഉണ്ടായിരുന്നുവെന്നാണ്. പണ്ട് കടലില്‍ യാത്ര ചെയ്തവര്‍
ഇങ്ങനെ കണ്ടിരുന്നുപോലും.കണ്ണിന്റെ റെറ്റിനയിലെ ചില nervous cells-ന്റെ പ്രവര്‍ത്തനം മൂലം നേരെയുള്ള കാര്യങ്ങള്‍ കാണുമ്പള്‍ ചില cells മുഖേന കാണുന്നത് വേറെ ചിലതാണ്.
മനുഷ്യര്‍ 400 മുതല്‍ 700 വരെ നാനോ മീറ്റര്‍ തരംഗദൈര്‍ഘ്യത്തിലുള്ള പ്രകാശത്തെയാണ് കാണുന്നത്.
നല്ല കാഴ്ച ശക്തിയുണ്ടായിരുന്നുവെങ്കില്‍ പൊളറൈസ് ചെയ്ത പ്രകാശ പാറ്റേണുകള്‍, മറ്റു ചില വിസ്മയ കാഴ്ചകള്‍ തുടങ്ങിയവ നമ്മുക്കു കാണുവാന്‍ സാധിക്കുമായിരുന്നു. ഇപ്പോഴുള്ള കാഴ്ചക്കപ്പുറമുള്ള ലോകം എന്താണ്. നമ്മള്‍ കാണുന്ന തരംഗദൈര്‍ഘ്യത്തിനപ്പുറമുള്ള പ്രകാശലോകം ഏതാണ്?...
അവിടെ നിന്നായിരിക്കാം ചില അത്ഭുതങ്ങളുടെയെങ്കിലും തുടക്കം....
Wednesday, November 4, 2009
Claude Levi-Strauss
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണ് Myth and Meaning. Claude Levi-Strauss എന്ന അടുത്തയിടെ അന്തരിച്ച ലോക പ്രശസ്തനായ അതികായകന്‍ നടത്തിയ പ്രഭാഷണങ്ങളാണ് പുസ്തകത്തില്‍ . ഒരു composer, കുറഞ്ഞ പക്ഷം ഒരു orchestra leader എങ്കിലും ആകുവാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. കുട്ടിയായിരുന്നപ്പോള്‍ Opera ക്കുവേണ്ടി സംഗീതം ചെയ്യുന്നതിനു് വളരെയധികം ശ്രമിച്ചെങ്കിലും നടന്നില്ല, കാരണം ബുദ്ധിയില്‍ അതിനുതകുന്ന എന്തോ കുറവുള്ളതിനാല്‍ എന്ന് അദ്ദേഹം എഴുതി. പക്ഷേ ശബ്ദം compose ചെയ്യുവാന്‍ സാധിച്ചില്ലെങ്കിലും Meaning - ലൂടെ അദ്ദേഹത്തിനു അതു സാധിച്ചിരിക്കുന്നു. Consumers മാത്രമായി ചുരുങ്ങുന്നതിലുടെ നമ്മള്‍ വിനാശത്തെ നേരിടുകയാണ്. എവിടെ നിന്നും ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും ഏതു Culture -ല്‍ നിന്നും നമ്മുക്ക് Consume ചെയ്യാമെന്ന സ്ഥിതി വന്നിരിക്കുന്നു, പക്ഷെ അതിന്റെ Originality നഷ്ടപെടുത്തികൊണ്ട് എന്ന് ഏകദേശം 30 വര്‍ഷങ്ങള്‍ക്കു മുമ്പ് പറഞ്ഞു . Padma Shri Mattanur Sankarankutty എവിടെ വന്നപ്പോള്‍ പറഞ്ഞത് ചെണ്ട എന്ന വാദ്യോപകരണത്തിന്റെ Originality, Fusion എന്ന സംഗീത കലയിലൂടെ നഷ്ടപെടുകയാണ് . മരുഭുമിയില്‍, കേരളത്തില്‍ നിന്നുള്ള, പതിനെട്ടു വാദ്യങ്ങളില്‍ പ്രധാനിയായ ചെണ്ടയുടെ Originality നഷ്ടപെടുന്നു. എന്നാല്‍ യുറോപ്പിലും മറ്റും ചെണ്ടയെയും മറ്റു വദ്യോപകരണങ്ങളേയും സംഗീതത്തേയും അതിന്റെ പാരമ്പര്യ രീതിയില്‍ കേള്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു. ചെറുപ്പക്കാര്‍ ഇഷ്ടപെടുന്ന Fusion -നിലൂടെ എന്തൊക്കെയോ നഷ്ടപെടുന്നുവോ?
ലോകത്തില്‍ നിന്നും മഹത്തായ ചിന്തകര്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. അവര്‍ പറഞ്ഞതെന്തെന്നു ചിലപ്പോള്‍ ഓര്‍ക്കുന്നു അവരേയും അങ്ങനെ നമ്മളേയും.