Friday, March 16, 2012

കടലോരം


"The sun rose thinly from the sea and the old man could see the other boats, low on the water and well in toward the shore, spread out across the current. Then the sun was brighter and the glare came on the water and then, as it rose clear, the flat sea sent it back at his eyes so that it hurt sharply and he rowed without looking into it."

The old man and the sea.

Ernest Hemingway


കടലിനെ കാണുമ്പോള്‍ The old man and the sea എന്ന പുസ്തകം മനസ്സിലേക്ക് ചെറിയ തിരമാല ഉയര്‍ത്തി കടന്നു വരും. വീണ്ടും തിരകളടിച്ച് ഉയരുകയായി.


"വെള്ളായിയപ്പന്‍ വെയിലത്ത് അലഞ്ഞുനടന്ന് കടല്‍പ്പുറത്തെത്തി; ആദ്യമായി കടല്‍ കാണുകയാണ്. കൈപ്പടങ്ങളില്‍ എന്തോ നനഞ്ഞു കുതിരുന്നു." ........

കടല്‍ത്തീരത്ത്

ഒ. വി. വിജയന്‍



"മെക്സിക്കോയില്‍ ഞാന്‍ കടല്‍ക്കരതോറും അലഞ്ഞു നടന്നു. മിതശീതോഷ്ണമായ വെള്ളത്തിലേക്കു കൂപ്പുകുത്തി. മനോഹരമായ കടല്‍ച്ചിപ്പികള്‍ ശേഖരിച്ചു. പിന്നീട് ക്യൂബയില്‍, അല്ല ചെന്നിടത്തെല്ലാം അപൂര്‍വ്വമായ കടല്‍കക്കകള്‍ തേടിയെടുക്കുകയും വാങ്ങുകയും ചെയ്തു."


ഓര്‍മ്മക്കുറിപ്പുകള്‍

പാബ്ലോ നെരൂദ

(സ്വതന്ത്രപരിഭാഷ - സച്ചിദാനന്ദന്‍ പുഴങ്കര -ഡി സി ബുക്സ്)


എന്റെ സ്നേഹിതന്‍ ബര്‍ഗ്മാന്‍ തോമസ് എഴുതിയ പുറങ്കടല്‍ എന്ന നോവല്‍ തുടങ്ങുന്നത് ഇങ്ങനെയാണ്.


" കടക്കാന്‍ പാടില്ലാത്തതാകുന്നു കടല്‍ എന്നയര്‍ത്ഥം തെറ്റാണ് എന്നു ഞാന്‍ പറയും. എന്താണ് കടല്‍? നിങ്ങള്‍ കടല്‍ കണ്ടിട്ടുണ്ടോ? ഉണ്ട്, കടല്‍ ഒരു പ്രതിഭാസമാണ് എന്നു നിങ്ങള്‍ അര്‍ഥശങ്കയില്ലാതെ പറയും. എന്നാല്‍ ഞാന്‍ പറയും നിങ്ങള്‍ കടല്‍ കണ്ടിട്ടില്ല."



നിങ്ങള്‍ കടല്‍ കണ്ടിട്ടുണ്ടോ?, നിങ്ങള്‍ക്ക് കടല്‍ എങ്ങിനെയാണ്?...



ഏതു കഥയാണ്, ഏതെല്ലാം കഥകളാണ് കടല്‍ നിങ്ങളോട് പറഞ്ഞത്. കടല്‍ത്തീരത്ത് നിങ്ങള്‍ തനിയെ ഇരുന്നപ്പോള്‍, കിടന്നപ്പോള്‍, കടല്‍ എങ്ങിനെയാണ് നിങ്ങളോട് സംസാരിച്ചത്. ഇനിയും നമ്മള്‍ക്ക് കടലിനെക്കുറിച്ച് സംസാരിക്കാം.

"അല്ല, ഭൂമിയോട് സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും;

സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും."

ഇയ്യോബ്

ഞാന്‍ പ്രഭാതത്തില്‍ കടല്‍ കാണുവാന്‍പോയപ്പോള്‍ കടലിന്റെ ഭാവം ഫോട്ടോയില്‍ തെളിഞ്ഞത് ഇങ്ങനെയൊക്കെയായിരുന്നു.






8 comments:

Pheonix said...

Machu..super aayitundu.

ഷെരീഫ് കൊട്ടാരക്കര said...

കടല്‍ എന്നും വിസ്മയം തരുന്നു.

കുസുമം ആര്‍ പുന്നപ്ര said...

kollam

ഷിബു ഫിലിപ്പ് said...

വളരെ നന്ദി, ഫിയൊനിക്സ്, സന്ദര്‍ശനത്തിനും comment - നും. വീണ്ടും വരിക.

വളരെ നന്ദി, sherriff kottarakara, സന്ദര്‍ശനത്തിനും comment - നും. വീണ്ടും വരിക.

വളരെ നന്ദി, കുസുമം ആര്‍ പുന്നപ്ര, സന്ദര്‍ശനത്തിനും comment - നും. വീണ്ടും വരിക.

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല സീനറികൾ...!

ഷിബു ഫിലിപ്പ് said...

വളരെ നന്ദി മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM., സന്ദര്‍ശനത്തിനും comment - നും. വീണ്ടും വരിക.

georgi said...

കടലിനു അറ്റമില്ലാത്ത ഒരു കാലമുണ്ടയിര്‍ന്നു അത് എന്റെ ചെറുപ്പകാലം ഒരു ആറുവയസുള്ളപ്പോള്‍ തൊട്ടു ഞാന്‍ കടലില്‍ കുളിക്കാന്‍ പോകുമായിരുന്നു അന്ന് ഞങ്ങളുടെ ചിന്തയില്‍ അപ്പുറം കരയില്ലയിരുന്നു എന്റെ വലിയച്ചന്‍ പറഞ്ഞു കേട്ടിടുണ്ട് ആ കാലത്ത് അവര്‍ക്ക് കടല്‍ കാണാന്‍ പോകാന്‍ രണ്ട് ഓല ചൂട്ടു മായി പോകും എന്ന് അത്രയും അകലെ ആയിരുന്നു കടല്‍ ഞാന്‍ ഓരോ അവദിക്ക് പോകുമ്പോള്‍ കൂടുതല്‍ സമയം കടപ്പുറത്ത് ചിലവക്കാറുണ്ട് എത്ര സമയം ആ തിരമാലകള്‍ നോക്കി കടലിന്റെ ആ കാഴ്ച അത് കാണുക തന്നെ വേണം അനുഭവിച്ച് അറിയണം കാലത്ത് പോയി ഒരു കുളി എത്ര സുഖം ആണ് നമ്മള്‍ എന്നും കാണുന്നത് പുതിയ ഒരു കടലിനെ ആയിരിക്കും

ഷിബു ഫിലിപ്പ് said...

georgi, നന്ദി സന്ദര്‍ശനത്തിനും,വിശദമായ comment - നും. comment സ്പാമില്‍ കയറിയിരിക്കുകയായിരുന്നു. ഇപ്പോഴാണ് എടുത്ത് പുറത്തിട്ടത്. വീണ്ടും വരിക.