Sunday, March 25, 2012

കുവൈത്തിലെ പുതിയ സംഘടനകളും പിന്നെ റേഡിയോ, റേഡിയോ, 98.4 U FM.

അഫൈന ചെടി ചൂടിലും കൊടും ശൈത്യത്തിലും നശിച്ച് പോകാതെ പൂക്കുന്നതും കാത്ത് ചിലര്‍ കാത്തിരുന്നു. ഇതെല്ലാം കേട്ട് ചിലര്‍ ജോലി രാജി വച്ച് കൂടെ കൂടി. അപ്പോള്‍ അഫൈനയുടെ നിഴല്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ ഇപ്പോഴാണ് ഒരു ചെടി നട്ടിരിക്കുന്നത്. അത് വളരുന്നതും കാത്ത് വീണ്ടും ചിലര്‍ കാത്തിരിക്കുന്നു. അഫൈന എന്താണ്?


കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ മലയാളം റേഡിയോ സംപ്രേഷണമെന്ന സ്വപ്നവുമായി നാലു പേര്‍ ഒരുമിച്ചു. ഇവിടെ യാത്ര ചെയ്തു, സ്വപ്ന സഫലീകരണത്തിനായി പല സ്ഥലങ്ങളില്‍ പോയി, പലരേയും കണ്ടു. മിക്കദിവസവും ജോലി കഴിഞ്ഞെത്തിയിട്ട് പുറത്തേക്ക് പോകുമ്പോഴും ഇതു തന്നെയായിരുന്നു സംസാരം. ചിരിയും ആര്‍പ്പും നിറഞ്ഞിരുന്ന ദിവസങ്ങള്‍. അന്നു ഞങ്ങള്‍ സ്വപ്നം കാണുന്നവരെപ്പോലെയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം Facebook - ല്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം 15 - ന് Paulo Coelho - യുടെ The Alchemist എന്ന പുസ്തകത്തില്‍ നിന്നും ഞാന്‍ ഇപ്രകാരം കുറിച്ചിട്ടു. "When you want something, all the universe conspires in helping you to achieve it" .

ഒരു പക്ഷെ വിജയമായിരിക്കും, പരാജയമായിരിക്കും എന്തായാലും എങ്ങനെ ഒരു സ്വപ്നം ചൂടു പിടിപ്പിച്ച് കൊണ്ടു നടക്കാമെന്നും, എങ്ങനെയെല്ലാം അതിലേക്ക് എത്താമെന്നും 98.4 FM കേള്‍ക്കുമ്പോള്‍ മനസ്സിലാക്കുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം മുതല്‍ ഈ ഒരു സ്വപ്ന സഫലീകരണത്തിനായി അദ്ധ്വാനിച്ച ലോറന്‍സ്, ഫിലിപ്പച്ചായന്‍, മനു എന്നിവരെയും ഞാന്‍ ഓര്‍ക്കുന്നു. ഇതിനെ അതിന്റെ പൂര്‍ത്തീകരണത്തിലേക്ക് നയിച്ച ബോസ് എന്ന് മനു വിളിക്കുന്ന മോഹന്‍ച്ചായനെയും, ഇപ്പോള്‍ ഈ കമ്പനിയെ നയിക്കുവാന്‍ തയ്യാറെടുത്തിരിക്കുന്ന മനുവിനും അഭിനന്ദനങ്ങള്‍. നാട്ടില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ഇതിന്റെ പ്രവര്‍ത്തനത്തിലേക്ക് കടന്നു വരുന്ന എല്ലാവര്‍ക്കും സ്വാഗതം.

കമ്പനിയെന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് പത്രസമ്മേളനത്തിലൂടെ വെളിപ്പെടുത്തുന്നതായിരിക്കും.

കുവൈത്ത് ടൈംസ് ഇറക്കിയിരുന്ന മലയാളം പത്രം നിര്‍ത്തിയതിന് ശേഷം ഇവിടെയുള്ള എല്ലാ മലയാളികളും ഒരുമിച്ച് ശ്രദ്ധിക്കുവാന്‍ പോകുന്നു ഒരു ഇടമാകുവാന്‍ പോകുകയാണ് 98.4 U FM. സംഘടനകള്‍ വീണ്ടും കൊഴുത്ത് തടിക്കുവാന്‍ തുടങ്ങും.

ഇതൊന്നും അറിയാതെ, ബെര്‍ഗ്മാന്‍ തോമസ് ഓടി നടന്ന് എഴുത്തുകാരുടെ സംഘടന രൂപീകരിച്ചു. അതിന് കൊടുത്ത പേരും മലയാളം കുവൈത്ത് എന്നാണ്, എഴുത്തുകാര്‍ മുന്നറിവുള്ളവരാണ്. മലയാളം പാട്ടുകള്‍ ഇവിടെ കേള്‍ക്കുവാന്‍ തുടങ്ങുന്നതിന് മുമ്പ് ഈ പേര് കണ്ടെത്തിയ മലയാളം കുവൈത്ത് എന്ന എഴുത്തുകാരുടെ സംഘടനയ്ക്ക് അഭിനന്ദനങ്ങള്‍. എഴുത്തുകാര്‍ക്ക് സംഘടന ആവശ്യമില്ലായെന്ന് ചിന്തിക്കുന്ന ഞാനും പോയി ആദ്യത്തെ മീറ്റിംഗിന്. എന്തായാലും ഈ മാസം ഇവിടെ എല്ലാം മലയാളമണമുള്ളത്. പ്രതിഭ എന്ന എഴുത്തുകാരുടെ സംഘടനയും ഉടലെടുത്തിരുന്നു. അവര്‍ ഒരു പുസ്തകവും ഇറക്കി "അഫൈന പൂക്കുന്നു". അവതാരികയില്‍ ഡോ. പ്രദീപ്കുമാര്‍ കറ്റോട് ഇപ്രകാരം എഴുതിയിരിക്കുന്നു. "മരുഭൂമിയിലെ അതിശൈത്യത്തിലും കൊടുംചൂടിലും അതിജീവനത്തിന്റെ സൗന്ദര്യമായി പുഷ്പിക്കുന്ന ഔഷധഗുണമുള്ള ചെടിയാണ് അഫൈന".

നീതിയും ന്യായവും ഉള്ളതെല്ലം വാടാതെ, നശിക്കാതെ നില്‍ക്കുന്നു. എഴുത്തുകാരന്റെ ജീവിതം ഇതെല്ലം കണ്ട്, കേട്ട് എഴുതുവാനും. റേഡിയോജീവിതം എന്ന തലക്കെട്ട് മനസ്സിലും.

എല്ലാ നന്മകളും ഈ മൂന്നു സംരഭങ്ങള്‍ക്കും ആശംസിക്കുന്നു.

മടുത്തു പോകാതെ സ്വപ്നങ്ങള്‍ കാണം, വീണ്ടും സന്തോഷിക്കാം.

ഇപ്പോള്‍ മലയാളം പാട്ടുകള്‍ കേള്‍ക്കുവാന്‍ 98.4 U FM ശ്രദ്ധിക്കാം. പിന്നീട് വാര്‍ത്തകളും പലവിധ പരിപാടികളുമായി വരുന്നു നിങ്ങളുടെ മാത്രം 98.4 U FM.

25 comments:

MyDreams said...

good attempt ..all the best

we are waiting for it

pls inform me how to get this readio freequency

MyDreams said...

dearkm@gmail.com
pls inform me

Villagemaan/വില്ലേജ്മാന്‍ said...

കേട്ടു..വളരെ നന്നായിരിക്കുന്നു...


ശരിക്കും പറഞ്ഞാല്‍ കഴിഞ്ഞ വ്യാഴാഴ്ചമുതല്‍ അതിനു അടിക്റ്റ് ആയി എന്ന് പറയാം.

മലയാളത്തില്‍ ഒരു എഫ് എം റേഡിയോ...എന്തുകൊണ്ട് ഈ ഐഡിയ എനിക്ക് നേരത്തെ തോന്നിയില്ല എന്ന് ഞാന്‍ വിഷമത്തോടെ ഓര്‍ത്തു !

ente lokam said...

ആശംസകള്‍...

ഇവിടെ u.a.e.യില്‍ പിന്നെ മലയാളം റേഡിയോ മലയാളം സംഘടന ഒക്കെ തട്ടിയിട്ടു നടക്കാന്‍ വയ്യ....അധികം ആയാല്‍..അമൃതും..??!!!!

Abdulkader kodungallur said...

പ്രിയപ്പെട്ട ഷിബു ഫിലിപ്പ് ,
മലയാളം എന്ന പെറ്റമ്മയെ നെഞ്ചേറ്റി നടക്കുന്ന സുമനസ്സുകളായ ലോറന്‍സ് , ഫിലിപ്പച്ചായന്‍ , മനു , മോഹന്ച്ചായന്‍ , എന്നിവര്‍ക്കും അവരെ ബ്ളോഗിലൂടെ പരിചിതനാക്കിയ താങ്കള്‍ക്കും , അക്ഷര സ്നേഹി എന്നനിലയിലും പെറ്റമ്മയുടെ പാദ സേവകന്‍ എന്ന നിലയിലും ഈയുള്ളവന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.
ഔഷധ ഗുണമുള്ള മരുച്ചെടിയായ അഫൈനയെപ്പറ്റി പുതിയ അറിവാണ് . അതിന് പ്രത്യേകം നന്ദി .
ഭാഷ അമ്മയാണ് . ആ അമ്മ പകര്‍ന്നു തരുന്ന വെളിച്ചമാണ് അറിവുകള്‍ . ആ ഓരോ അറിവുകളും ഓരോ മുറിവുകളാണ് . ആ മുറിവുകളാണ് മനുഷ്യരെ സഹൃദയരാക്കുന്നത് , സഹാനുഭൂതിയുള്ളവരാക്കുന്നത്, സുമനസ്സുകളാക്കുന്നത് , ലോകത്ത് നന്മ വിതയ്ക്കുന്നവരാക്കുന്നത് . എല്ലാവര്‍ക്കും നന്മകള്‍ ഭവിക്കട്ടെ .
കുവൈറ്റിലെ സഹൃദയ മലയാളി സമൂഹം നട്ടു പിടിപ്പിക്കുന്ന സര്‍ഗ്ഗ പോഷണത്തിന്റെ "അഫൈന" എല്ലാ പ്രതി ബന്ധങ്ങളെയും അനായാസം അതിജീവിച്ച് വളര്‍ന്നു വലുതായി അതിന്‍റെ ഔഷധഗുണവും, സുഗന്ധവും ലോകം മുഴുവന്‍ പരക്കുമാറാകട്ടേ എന്നു ആശംസിക്കുന്നു . പ്രാര്‍ഥിക്കുന്നു .
ബ്ളോഗിന് ഭാവുകങ്ങള്‍ .

Anonymous said...

we started listening that..all the best wishes..It will b a good success..we will make it a success..

ഷിബു ഫിലിപ്പ് said...
This comment has been removed by the author.
ഷിബു ഫിലിപ്പ് said...

വളരെ നന്ദി, MyDreams : കുവൈത്തില്‍ FM 98.4 - ല്‍ കേള്‍ക്കാവുന്നതാണ്, സന്ദര്‍ശനത്തിനും comment - നും നന്ദി, വീണ്ടും വരിക.

വളരെ നന്ദി, Villagemaan/വില്ലേജ്മാന്‍, സന്ദര്‍ശനത്തിനും comment - നും. വീണ്ടും വരിക. ഇപ്പോള്‍ മിക്കവാറും എല്ലാ മലയാളികളും ഈ ചാനല്‍ കേള്‍ക്കുന്നുണ്ടെന്ന് തോന്നുന്നു.

വളരെ നന്ദി,ente lokam, ഇവിടെയും സംഘടനകള്‍ ധാരാളം, ഇനിയും കൂടുവാനാണ് സാധ്യത. വീണ്ടും വരിക.

വളരെ നന്ദി, Abdulkader kodungallur , ഇപ്പോള്‍ ചാനലില്‍ ജോലി ചെയ്യുന്നില്ലെങ്കിലും, എനിക്കും ഇതിന്റെ ഒരു ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ സന്തോഷം. നല്ല വാക്കുകള്‍ക്ക് നന്ദി. വീണ്ടും വരിക.

ജവാഹര്‍ . കെ. എഞ്ചിനീയര്‍ said...

പ്രതിഭ കുവൈറ്റ്‌ എന്ന സാഹിത്യ കൂട്ടായ്മയുടെ ആദ്യ കഥാ സമാഹാരമായ "അഫിന പൂക്കുന്നു" വിനെ കുറിച്ച് പരാമര്‍ശിച്ചതിന് നന്ദി. സംഘടനയുടെ ചട്ടക്കൂടിലൊതുങ്ങാതെ, സാഹിത്യ ചര്‍ച്ചകള്‍ മാസാമാസം നടത്താന്‍ കഴിഞ്ഞ ഒരു വര്‍ഷമായി പ്രതിഭ കുവൈടിന് കഴിഞ്ഞിട്ടുണ്ട്. പ്രസിടന്റ്റ്, സെക്രെടറി തുടങ്ങിയ പദവികളൊന്നും ഇല്ലാത്ത ഒരു കൂട്ടായ്മ. ആശംസകള്‍ക്ക് വളരെ നന്ദി.

ഷിബു ഫിലിപ്പ് said...

ജവാഹര്‍ . കെ. എഞ്ചിനീയര്‍, പ്രതിഭ കുവൈത്തിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയതിനായി വളരെ നന്ദി, എങ്ങനെ ഈ സംഘടനയുമായി ബന്ധപ്പെടുവാന്‍ സാധിക്കും എന്നു കൂടി എഴുതിയാല്‍ വളരെ അനുയോജ്യമാകും. പ്രതിഭ കുവൈത്തിന് വീണ്ടും എല്ലാവിധ ആശംസകളും നേരുന്നു. നന്ദി ജവാഹര്‍, വീണ്ടും വരിക.

കുളക്കടക്കാലം said...

എല്ലാ നന്മകളും ആശംസിക്കുന്നു.

ഞാന്‍ രാവണന്‍ said...

Good News We With you .................:":))))))))))))))))

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും..കേട്ടൊ ഷിബു

ഷിബു ഫിലിപ്പ് said...

വളരെ നന്ദി കുളക്കടക്കാലം , സന്ദര്‍ശനത്തിനും comment - നും. വീണ്ടും വരിക.

വളരെ നന്ദി ഞാന്‍ രാവണന്‍, സന്ദര്‍ശനത്തിനും comment - നും. വീണ്ടും വരിക.

വളരെ നന്ദി മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM., സന്ദര്‍ശനത്തിനും comment - നും. വീണ്ടും വരിക.

P V Ariel said...

മെയിലിലൂടെ കിട്ടിയ notification നന്ദി
പുതിയ സംരഭത്തിനു എല്ലാ ഭാവുകങ്ങളും
നേരുന്നു.
ഇതിന്റെ frequencey ഇന്ത്യയില്‍ ലഭ്യമാണോ?
ബ്ലോഗില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷം
വീണ്ടും കാണാം
എഴുതുക അറിയിക്കുക
ചേരുന്നു ബ്ലോഗില്‍

ഷിബു ഫിലിപ്പ് said...

വളരെ നന്ദി P V Ariel, സന്ദര്‍ശനത്തിനും, comment - നും, എന്റെ ബ്ലോഗില്‍ ചേര്‍ന്നതിനും. ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമല്ല. വീണ്ടും വരിക.

GR KAVIYOOR said...

മലയാളമേ വളരുക വളരുക നീ ഏഴു സാഗരങ്ങള്‍ക്കുമപ്പുറത്തേക്ക്
വരട്ടെ ഇത് പോലെ നല്ല കാര്യങ്ങള്‍ ആശംസകള്‍

മാനവധ്വനി said...

അഫൈന ചെടി ചൂടിലും കൊടും ശൈത്യത്തിലും നശിച്ച് പോകാതെ പൂക്കുന്നതും കാത്ത് ചിലര്‍ കാത്തിരുന്നു. ഇതെല്ലാം കേട്ട് ചിലര്‍ ജോലി രാജി വച്ച് കൂടെ കൂടി.
-----------------------------
ജോലി രാജിവെച്ചത് താങ്കളാണെന്നാണല്ലോ ഒരു ശ്രുതി ഉണ്ടായത്… ഒരു ബ്ലോഗെഴുതാൻ ഒരു വകുപ്പുമില്ലാതെ തല പുണ്ണാക്കി കൊണ്ടിരിക്കുമ്പോൾ തലവേദന വന്ന് ലീവെടുത്തു വീട്ടിലിരിക്കുമ്പോഴാണ് പ്രസ്തുത ബ്ലോഗ് വീണു കിട്ട്യതെന്നും ഒരു ശ്രുതിയുണ്ടായി…ഏതാ ശരി ആരാ ശരി ..ഹ ഹ ഹ ആ ആർക്കറിയാം അതവിടെയിരിക്കട്ടേ ഇരിക്കുകയോ കിടക്കുകയോ വിശ്രമിക്കുകയോ ചെയ്യട്ടേ.. നമുക്കതല്ലല്ലോ വിഷയം…

ഷിബൂ .. താങ്കൾക്ക് പ്രതിഭ കുവൈറ്റിലേക്ക് , വലിയ ഉദ്ദേശ ലക്ഷ്യത്തോടെയും ഉദ്ദേശ ശുദ്ധിയോടെയും പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയിലേക്ക്, ഹാർദ്ദമായ സ്വാഗതം…. പ്രതിഭ കുവൈറ്റ് എന്ന സാഹിത്യ കൂട്ടായ്മയിൽ അഫൈന പൂത്തിട്ടുണ്ട്. അത് മഹത്തായ കാര്യമായി പ്രതിഭ കുവൈറ്റ് ഏറ്റെടുക്കുന്നു..അത് താങ്കളും അറിഞ്ഞിട്ടുണ്ടാവുമല്ലോ… ഇനി പല പുഷ്പങ്ങളും പൂക്കും.. കാരണം അത് പ്രതിഭയുടെ ദൌത്യമാണ്..ഈ പ്രവാസ ജീവിതത്തിൽ എന്തെങ്കിലും കുത്തിക്കുറിക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാൻ അതിനു കഴിഞ്ഞെങ്കിൽ അതാണ് പ്രതിഭയെ നയിക്കുന്ന മഹാശക്തി.. അവരാണു പ്രതിഭയുടെ ജീവൻ…

ശ്രീ ജവാഹർ കെ എഞ്ചിനീയർ പറഞ്ഞതു പോലെ സംഘടനയുടെ ചട്ടക്കൂടിൽ തളച്ചിടപ്പെടാതെയുള്ള ഒരു വലീയ കൂട്ടായ്മ.. അതിനെ പരാമർശിച്ച താങ്കൾക്ക് പ്രതിഭയുടെ സാഹിത്യ ചർച്ചകളിൽ പങ്കെടുക്കാറുള്ള ഈയുള്ളവന്റെ നന്ദി..നമുക്കൊരു മഹാ പ്രസ്ഥാനമാകാം.. അതിനു എന്റെയും നിങ്ങളുടേയും സഹകരണം മതി, വിശ്വാസവും സ്നേഹവും മതി (എന്റെയും നിങ്ങളുടേതും എന്നു പറഞ്ഞത് ഏറ്റെടുക്കുന്ന ഓരോ ആളും എന്ന അർത്ഥത്തിലാണ്)

വീണ്ടും പ്രതിഭയിലേക്കുള്ള ക്ഷണത്തോടെ നിർത്തട്ടേ,

ആശംസകൾ..
സ്നേഹപൂർവ്വം

ഷിബു ഫിലിപ്പ് said...

മാനവധ്വനി , വളരെ നന്ദി, സന്ദര്‍ശനത്തിനും comment - നും.

"അഫൈന ചെടി ചൂടിലും കൊടും ശൈത്യത്തിലും നശിച്ച് പോകാതെ പൂക്കുന്നതും കാത്ത് ചിലര്‍ കാത്തിരുന്നു. ഇതെല്ലാം കേട്ട് ചിലര്‍ ജോലി രാജി വച്ച് കൂടെ കൂടി. അപ്പോള്‍ അഫൈനയുടെ നിഴല്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ ഇപ്പോഴാണ് ഒരു ചെടി നട്ടിരിക്കുന്നത്. അത് വളരുന്നതും കാത്ത് വീണ്ടും ചിലര്‍ കാത്തിരിക്കുന്നു. അഫൈന എന്താണ്?"

അഫൈന ചെടി ഇവിടെ റേഡിയോ ആണോ, സംഘടനയാണോ, അതോ വേറെന്തെങ്കിലുമാണോ എന്ന് വായിക്കുന്നവര്‍ക്ക് തീരുമാനിക്കാം. നട്ടിരിക്കുന്നത് അഫൈനയാണോ?, അതോ ഏതെങ്കിലും വേറേ ചെടിയാണോ എന്നും ചിന്തിക്കാം. വായിക്കുന്നവര്‍ അവര്‍ക്കനുസരിച്ചുള്ള അര്‍ത്ഥം കണ്ടെത്താം.

എനിക്ക് ബ്ലോഗ് എഴുതാന്‍ വിഷയത്തിന് ഒരു ക്ഷാമവുമില്ല. സമയം അതിനു വേണ്ടി ചിലവഴിക്കുവാന്‍ സാധിക്കുന്നില്ലല്ലോ എന്ന വിഷമം മാത്രം. പ്രതിഭയിലേക്ക് ക്ഷണിച്ചതിന് നന്ദി. വീണ്ടും വരിക.

കുസുമം ആര്‍ പുന്നപ്ര said...

നിങ്ങളുടെ സംരംഭത്തിന് ഒരുപാടു സന്തോഷം. ഇവിടെ കേള്‍ക്കുന്നുണ്ട്. നല്ല പരിപാടി ആണ്.

ഷിബു ഫിലിപ്പ് said...

കുസുമം ആര്‍ പുന്നപ്ര, വളരെ നന്ദി, സന്ദര്‍ശനത്തിനും comment - നും. വീണ്ടും വരിക.

ഷിബു ഫിലിപ്പ് said...

GR KAVIYOOR, വളരെ നന്ദി, സന്ദര്‍ശനത്തിനും comment - നും. വീണ്ടും വരിക.

അതേ, അതേ, "മലയാളമേ വളരുക വളരുക നീ ഏഴു സാഗരങ്ങള്‍ക്കുമപ്പുറത്തേക്ക്".

georgi said...

കുവൈത്ത് റേഡിയോയില്‍ മലയാളം പാട്ട് കേട്ടപ്പോള്‍ അത് ഒരു സുഖംആയി തോന്നി കൊള്ളാം ഇതില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും എന്‍റെ ആശഠസകള്‍

georgi said...

കുവൈത്ത് റേഡിയോയില്‍ മലയാളം പാട്ട് കേട്ടപ്പോള്‍ അത് ഒരു സുഖംആയി തോന്നി കൊള്ളാം ഇതില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും എന്‍റെ ആശഠസകള്‍

ഷിബു ഫിലിപ്പ് said...

georgi, നന്ദി സന്ദര്‍ശനത്തിനും, comment - നും. comment സ്പാമില്‍ കയറിയിരിക്കുകയായിരുന്നു. ഇപ്പോഴാണ് എടുത്ത് പുറത്തിട്ടത്.