.jpg)
ആര് അങ്ങനെയൊക്കെ ചിന്തിക്കണം
എല്ലാത്തിന്റെയും തുടക്കം യാത്രയില്‍ നിന്നാണ്, അല്ലെങ്കില്‍ റോഡുകളോടുള്ള ആഗ്രഹമാണ്. വളരെ ദുഃഖമുണര്‍ത്തുന്നതാണ് അരുണ്‍ വീംബൂരിന്റെ (Arun Veembur) എന്ന പത്രപ്രവര്‍ത്തകന്റെ നിര്യാണം. റോഡുകളുടെ ചരിത്രം അന്വേഷിച്ചു സഞ്ചരിച്ചവന്. വഴിയുടെ സംഗീതം എന്നാണ് പാഥേര്‍ പാഞ്ചാലി എന്ന വാക്കിന്റെ ഏകദേശ അര്‍ത്ഥം. സത്യജിത് റേയുടെ പ്രസിദ്ധമായ സിനിമ. സിനിമയുടെ അവസാനം പ്രവാസത്തിലേക്ക് യാത്ര തിരിക്കുന്ന കുടുംബത്തിന്റെ കഥ. പ്രവാസത്തിലേക്കു യാത്ര തിരിക്കുന്നവരാണ് വഴി കണ്ടു പിടിക്കുന്നത്. ലാസര്‍ ഡിസില്‍വായുടെ ബ്ലോഗിന്റെ പേരും വഴിയുടെ സംഗീതം (http://vazhiyute-sangeetham.blogspot.com/) എന്നാണ്.
എടേ, Robert M. Pirsig- ന്റെ ഒരു കഥാപാത്രം പറയുന്നത് കൊളംബസ് നടത്തിയ യാത്രയുമായി താരതമ്യം ചെയ്യുബോള്‍ ചന്ദ്രപര്യവേക്ഷണം ഒരു ടീ പാര്‍ട്ടി മാത്രമാണെന്നാണ്. ജോനാഥാന് സ്വിഫ്റ്റിന്റെ ഗളിവറുടെ യാത്രകളോ.
ജയിംസ് കാമറോണിന്റെ "അവതാര്‍" ഉം ഒരു വലിയ യാത്രയെപ്പറ്റി പറയുന്ന കഥയാണ് എന്നാണ് കേട്ടത്.
അതിനിടെയില്‍ ഈ ഫോട്ടോ കണ്ട് ഞനെഴുതിയതു കണ്ടോ.
എല്ലാവരും ശ്രദ്ധിച്ചിരിക്കണം അതിന്റെ തലക്കെട്ട് "തേടി അലയുന്ന ഒരായിരം കഥകള്‍'
മര കൊമ്പ് തേടിയലഞ്ഞ പക്ഷി
വന്നിരുന്നത് ജനല്‍ കൊമ്പില്‍.
കൊമ്പുകളൊന്നും കാണാതെ വേറെ ഒരായിരം പേര്.
കൊമ്പനെ കാണാത്തവരും വരും ഒരായിരം.
എല്ലാം കാണുന്ന മൂന്നാലുപേര് ഒത്തുകൂടിയിരുന്നത് മുറ്റത്തല്ല.
പടിഞ്ഞാറിറങ്ങുന്ന സൂര്യന് നിഴല്‍ പരത്തുന്ന
കവിയൂരിന്റെ അമ്പലപറമ്പിലല്ല.
മനുഷ്യ മനസ്സിന്റെ ബഞ്ചുകളില്‍ അവര്‍ കയറിയിരുന്നു.
അലറിതിരയുയര്‍ത്തിയാടുന്ന കടല്‍ ഇവിടെയില്ല.
അത്മീയത കയറിവരുന്ന കടല്‍ കാറ്റ് ഇവിടെയിരുന്ന്
ഹെമിംഗ് വേ കൊണ്ടിട്ടില്ല.
പക്ഷികള്‍ അലയാത്തതിന്റെ അകാശ നോവുകള്‍ മരുഭൂമിയില്‍ നിന്നും
ജനല്‍ കൊമ്പുകള്‍ കേട്ടു തുടങ്ങുന്നു.
ആരും പറയാത്ത കഥകള്‍ കൊണ്ടു് വന്ന ഈ ചെറു പക്ഷിയെ
എന്റെ മകന് കണ്ടു.
ഞാന്‍ കണ്ടത് ആ പക്ഷിക്കണ്ണുകളില്‍ ഒരായിരം ചെറുകഥകള്‍
മിടിക്കുന്ന ഹൃദയത്തിന്റെ ചൂട് ആ കഥകള്‍ക്കുണ്ട്.
പക്ഷി കഥകള്‍ തേടി വീണ്ടും യാത്രയായി.
കേട്ട കഥകള്‍ ജനല്‍ തുറന്ന് വിതറുമ്പോള്‍
ഒരായിരം ചെറുതാളുകളായി, ഒരായിരം ദേശത്ത്,
കാണാത്ത, കേള്കാത്ത ഒരായിരം പേരേ തേടി അലയുന്നു
നിറയുന്ന കണ്ണുനീരിന്റെ ദുഃഖവുമായി.
നോക്കു, നമ്മള് ഭാഷയില്‍ നിന്നു സിനിമായിലായി, അവിടെ നിന്നും കവിത എഴുതാന്‍ അറിയാത്തവന്റെ കവിതയിലേക്കും. എന്നാല്‍ സിനിമായുടെ ചരിത്രമോ, ഭാഷയില്ലായ്മയില്‍ നിന്നും ഭാഷയിലേക്കും.
അടുത്ത ദിവസം ഇതിനെപ്പറ്റി സംസാരിക്കാം
ഇപ്പോള്‍ പിരിയാം, വീണ്ടും കാണാം Good Night........
6 comments:
:)
അടുത്ത ദിവസം ഇതിനെപ്പറ്റി സംസാരിക്കാം
ഇപ്പോള്‍ പിരിയാം, വീണ്ടും കാണാം :)
നമുക്ക് ആരോടും സംസാരിക്കാം,നമുക്ക് അവരുടെ ഭാഷ മനസ്സിലാക്കണമെന്നു മാത്രം.കൂട്ടത്തിലുള്ളവരുടെ ഭാഷപോലും ഇതുവരെ മനസ്സിലായിട്ടില്ലെനിക്ക്.....!
ഉറുമ്പ്, നന്ദി.
കുമാര്‍, സംസാരം തന്നെ, കാണുമ്പോഴും പിരിയുമ്പോഴും
കുളക്കടക്കാലം, നന്ദി, ഭാഷ തന്നെയാണ് എറ്റവും പ്രധാനം. തീര്‍ച്ചയായും കൂട്ടത്തിലുള്ളവരുടെ ഭാഷ മനസ്സിലാക്കണം. അല്ലെങ്കില്‍ അവരുടെ ഭാഷയെ കീഴടക്കണം. :)
ഞാൻ സംസാരിക്കുന്ന ഭാഷ വേറെ ആണ്!!!!!
മുകളിൽ നിന്നും താഴേയ്ക്ക്,
താഴെ നിന്നും മുകളിലേയ്ക്ക്,
അതാണ് എന്റെ ആയുസ്സിന്റെ നീളം
ഞാനിപ്പോഴും ഇടത്തോട്ട്,
ഇടത്തോട്ട്,
എന്റെ വസ്ത്രവും,
എന്റെ സമൂഹവും വലത്തോട്ട്.....
എന്റെ കാല്പാദങ്ങൾ പോലും വലത്തോട്ട്!!!
നല്ല ഒരു ചിന്ത പങ്കുവച്ചതിന് നന്ദി
നന്ദി വീ. കെ. ബാല.
ഏതു ഭാഷയാണ് സംസാരിക്കുന്നത്? ജീവിതം മുഴുവനും ആ ഭാഷയില്‍ മുഴുകി....
Post a Comment