സാര്‍, ഈ കാണുന്നതിനെല്ലാം എന്തോ കുഴപ്പമുണ്ട്, കാണാത്തതു മാത്രമാണ് സത്യം.
പണ്ടൊക്കെ ആളുകള്‍ മേഘങ്ങളെ കണ്ട് ഇങ്ങനെയൊക്കെയാണെങ്കില്‍ മഴ പെയ്യും എന്നു പറയുമായിരുന്നു,കാറ്റ് ഈ വശത്തേക്ക് വീശുകയാണെങ്കില്‍ തണുപ്പിന് സാധ്യത കൂടുതല്‍ ഉണ്ട് എന്നും. ഇങ്ങനെയുള്ള അറിവുകള്‍ ഉള്ളവര്‍ ഇപ്പോഴും കാണുമായിരിക്കും.എങ്കിലും, ഇങ്ങനെയുള്ള നമ്മളില്‍ ഉണ്ടായിരുന്ന അറിവുകള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. കാഴ്ചയുടെ കാര്യവും ഇപ്രകാരമൊക്കെ തന്നെയാണ്. Michael Shermer എഴുതിയ How we believe എന്ന പുസ്തകത്തെപ്പറ്റി കേട്ടിട്ടുണ്ട്. അദ്ദേഹം സ്ഥാപിക്കുവാന്‍ ശ്രമിച്ചത് തലച്ചോറ് ഒരു വിശ്വാസ യന്ത്രമാണ് എന്നാണ്. പ്രകൃതിയില്‍ നമ്മള്‍ കണുന്നതിനെ,അതില്‍ നിന്നും മാതൃകളിലൂടെ കുത്തുകള്‍ ബന്ധിപ്പിച്ച് ഇതിനെ തിരിച്ചറിയുവാന്‍ കഴിവുള്ള നമ്മുടെ തലച്ചോര്‍ ഒരു പൊരുള്‍ ഉണ്ടാക്കുന്നു.അങ്ങനെ
യുവെഫോളജിസ്റ്റുകള്‍ ബുധനില്‍ ബുദ്ധനെ കാണും.
കപട അത്മീയര്‍ പാറകളില്‍ ദൈവത്തിന്റെ പടം കാണുന്നു.
പാരനോര്‍മലിസ്റ്റുകള്‍ മരിച്ചവര്‍ റേഡിയേവിലൂടെ സംസാരിക്കുന്നത് കേള്‍ക്കുന്നു,
ബ്ളോഗറുമാര്‍....
എന്തു കൊണ്ട് ഇങ്ങനെയെക്കെ സംഭവിക്കുന്നു.
കാഴ്ചയും അതിന്റെ വിശ്വാസവും അതതിന്റെ വര്‍ഗ്ഗ തലത്തില്‍ നമ്മുടെ തലച്ചോറില്‍ എഴുതിക്കപ്പെട്ട മാതൃകയില്‍ സംഭവിച്ചേക്കാം, പക്ഷെ മരണം തലച്ചോറിനു വെളിയില്‍ ആരോ എഴുതപ്പെട്ട മാതൃകയില്‍ സംഭവിക്കുന്നു. മരണത്തോടു കൂടി നമ്മുടെ സകല മാതൃകകളും അവസാനിക്കുമ്പോള്‍ ചില മാതൃകകള്‍ അപ്പോഴും തുടരുന്നു.
അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ വ്യക്തി തന്റെ പിതാവിനെ ചിലപ്പോള്‍ ഒരു കപടവേഷധാരി (Impostor) ആണ് എന്നു പറയുകയും ഫോണില്‍ കൂടി സംസാരിക്കുബോള്‍ യാതൊരു സംശയവും ഇല്ലതിരിക്കുകയും ചെയ്യുന്നത്, കാഴ്ചയുടെ പൊരുള്‍ തിരിക്കല്‍ സംവിധാനത്തിനുള്ള എന്തോ തകരാറാണ്. കാഴ്ചയും അതിനെ വികാരവുമായി ബന്ധിപ്പിക്കുന്ന തന്തുവിന്റെ പ്രശ്നവുമായിരിക്കാം. ഇങ്ങനെയുള്ള ചെറിയ തകരാറ് മനുഷ്യനെ മൃഗമാക്കിതീര്‍ക്കാം.
മോണോലിസയുടെ ചിരിക്കും ഗൗരവത്തിനും കാരണമെന്താണ്. അലിഞ്ഞു പോകുന്ന ചിരിയുടെ സ്ഥാനത്ത് ഗൗരവം നിഴലിടുന്നത് Leonardo da Vinci -യുടെ ഏതു മാജിക്കു കൊണ്ടാണ്.
വിപരീത ചോദ്യം:
സാര്‍, കാണാതെ വിശ്വസിക്കുന്നതിനെ എന്തു പറയും?, കാണുന്നതില്‍ ചില അസത്യമുണ്ടെങ്കില്‍ കാണാത്തതില്‍ ചില സത്യങ്ങള്‍ ഉണ്ടോ?
Thursday, December 3, 2009
Subscribe to:
Post Comments (Atom)
8 comments:
വലിയ ചിന്ത. ചെറിയ എഴുത്ത്. :)
നല്ല വലിയ ചിന്തകള്‍.... ഇനിയും പോരട്ടെ
ഉറുമ്പ് പറഞ്ഞതാ അതിന്റെ ശരി. ''വലിയ ചിന്ത ചെറിയ എഴുത്ത്. '' . :)
വായിച്ചപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല..അതെന്റെ
കുറവ്..
ദൈവത്തെ നാം കാണുന്നില്ല..പക്ഷെ , അവന്റെ സാമീപ്യം നാം അനുഭവിക്കുന്നു..
കാണുന്നത് തെറ്റും കാണാത്തത് ശരിയുമായാല്‍ അതിനെ വിശ്വാസമെന്ന് പറയാം, വിശ്വാസം എന്നത് ഒട്ടും ശരിയല്ലാത്ത ഒരു സത്യം എന്നത് മറ്റൊരു സത്യം. അപ്പോള്‍ എന്താ ആരാ ശരി തെറ്റോ ?
തന്റെ വ്യക്ത്വിത്വം മുഴുവന്‍ വെളിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലാത്ത തലച്ചോറിന്റെ ഒരു അവസ്ഥയെ ...!!!!
Moshamilla Shibu mashe
good reading! will keep coming!
k
ഉറുമ്പ് /ANT ,ചിന്തകന്‍ ,തിരൂര്‍കാരന്‍,വിചാരം,കുളക്കടക്കാലം,Anith kumar & notowords ......നന്ദി,
Post a Comment