Sunday, July 24, 2011

കവിയൂരില്‍ നിന്നും മൂന്നാര്‍ വഴി ചിന്നാറിലേക്ക് ഒരു യാത്ര

I lay in my bunk and thought about geology and astronomy and anthropology and theology and zoology and parasitology and the intestinal flora and fauna of Egypt with its claws and teeth.

An Egyptian Journal
William Golding (Lord of the Flies - എന്ന പുസ്തകത്തിലൂടെ വിശ്വപ്രസിദ്ധനായ, സാഹിത്യത്തിന് നോബല്‍ സമ്മാനം കിട്ടിയ എഴുത്തുകാരന്‍)

1985 - ല്‍ അച്ചടിച്ച An Egyptian Journal എന്ന പഴയപുസ്തകത്തിന്റെ പേജ് 47 തിരിച്ച് വീണ്ടും മുകളിലെഴുതിയ ഭാഗം വായിച്ചു. Flora and fauna of chinnar അല്ലെങ്കില്‍ നമ്മള്‍ സന്ദര്‍ശിക്കുന്ന മറ്റു പ്രദേശങ്ങള്‍ എങ്ങനെയല്ലാമായിരിക്കും എന്ന് ഞാനും ചിന്തിച്ചു. അല്ലെങ്കിലും, പനി പിടിക്കാത്ത യാത്രകള്‍ എപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കും എന്തെങ്കിലും പഠിക്കുവാനായിട്ട്.  പക്ഷെ ഇത്തവണ പനി പിടിച്ചിട്ടും മുടക്കാത്ത യാത്ര കവിയൂരില്‍ നിന്നും തുടങ്ങി.

കവിയൂരിനെയും കല്ലുപ്പാറയെയും ഏകദേശം വേര്‍തിരിക്കുന്ന പെരുമ്പടി തോടിന്റെ ഫോട്ടൊ എവിടെ നിന്ന് എടുക്കണം. സ്ഥലം കണ്ടു പിടിക്കുവാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വന്നില്ല, കരവേലില്‍ ഇളമ്പാശേരിക്കാരുടെ ഉടമസ്ഥതതയിലുള്ള സ്ഥലത്തിന്റെ അതിരില്‍ നിന്നും താഴെ തോട്ടിലേക്കിറങ്ങി കുറച്ച് ഫോട്ടോകള്‍ എടുത്തു. ഈ തോട് ചെന്ന് ചേരുന്നത് മണിമലയാറിലാണ്. അതേ ദിവസം എനിക്ക് നല്ല ജലദോഷവും അതിനോടു കൂടി പനിയും പിടികൂടി. നല്ല രീതിയില്‍ വിശ്രമിക്കണ്ടിയ സമയം, പക്ഷെ മൂന്നാറിന് പോകുവാനുള്ള പദ്ധതിയോ, പനിയാണെങ്കിലും പോകണം. വില്‍സനാണ് അടുത്തു തന്നെയുള്ള സജി ഡോക്ടറിന്റെ അടുക്കല്‍ കൊണ്ടു പോയത്. അത്യാവശ്യം ഗുളികള്‍ അവിടെ നിന്നും വാങ്ങി. ഗുളികകള്‍ കഴിച്ചാലും ഒരാഴ്ചയെങ്കിലും ഈ പനി നില്‍ക്കുവാന്‍ സാധ്യതയുണ്ട്. ഈ നദി തീരത്തു നിന്നും തമിഴ്നാടിനെയും കേരളത്തെയും വിഭജിക്കുന്ന ചിന്നാര്‍ നദി തീരം വരെ പോകണമെന്നാണ് ആഗ്രഹം




കവിയൂര്‍ പെരുമ്പടി തോടിന്റെ ശാന്തത


കവിയൂര്‍ പെരുമ്പടി തോട്


ഒരിക്കല്‍ കവിയൂരിലൂടെ ഒഴുകുന്ന ഈ തോടിന്നു രണ്ടു വശത്തും കരിമ്പിന്‍ ക്യഷി ധാരാളമായി കാണാമായിരുന്നു, ഇപ്പോള്‍ ചിന്നാറിനു പോകുന്ന വഴി മറയൂര്‍ ഭാഗത്ത് കരിമ്പിന്‍ ക്യഷി കാണാം. മറയൂ‍ര്‍ ശര്‍ക്കര വളരെ പ്രസിദ്ധിയാര്‍ജിച്ചതും. പുളിക്കീഴ് പഞ്ചസാര ഫാക്ടറി നിന്നതു കൊണ്ട് കരിമ്പ് ഉല്‍പാദനം കുറഞ്ഞു കാണണം. എന്തായാലും പമ്പാറിവര്‍ ഫാക്ടറി എന്ന പേരിലറിയപ്പെട്ടിരുന്ന പ്രസ്തുത സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഈ പ്രദേശങ്ങളില്‍ വളരെ വ്യാപകമായി കരിമ്പ് ഉല്‍പാദിപ്പിച്ചിരുന്നു.


കേരള അതിര്‍ത്തിയിലുള്ള ചിന്നാര്‍ നദി


കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയിലുള്ള ചിന്നാര്‍ നദി

ചിന്നാര്‍ നദി

ഐതിഹ്യം പറയുന്നത്, പഞ്ചപാണ്ഡവന്‍മാര്‍ കവിയൂര് ഒരു ഗുഹാ ക്ഷേത്രം നിര്‍മ്മിച്ചു, പകുതിയായപ്പോള്‍ നേരം വെളുത്തെന്ന് വിചാരിച്ച് അവര്‍ പണി പൂര്‍ത്തിയാകാതെ ഇട്ടിട്ട് പോയി എന്നാണ്. അതു പോലെ അവരുടെ പാദ സ്പര്‍ശമേറ്റ സ്ഥലമാണ് മറയൂരും ചിന്നാറും മറ്റും എന്നാണ് കേള്‍വി. ഐതിഹ്യത്തിലല്ലാതെ, റ്റാറ്റ ടീയിലും അതിനുമുമ്പ് റ്റാറ്റ ഫിന്‍ലേയിലും, അതിനും മുമ്പ് കണ്ണന്‍ ദേവന്‍ ടീയിലും മറ്റും കവിയൂര് നിന്നും അന്നേകം ആളുകള്‍ ജോലി ചെയ്തിട്ടുണ്ട്.  അവിടെ ടീ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന കവിയൂരുകാര്‍ ഉണ്ട്.


മൂന്നാറില്‍ താമസ്സത്തിനായി Greenridge holiday home - ല്‍ തന്നെയാകട്ട് എന്ന് തീരുമാനിച്ച് വിളിച്ച് പറഞ്ഞു.  ഈ താമസ സ്ഥലം മൂ­ന്നാ­റില്‍ പ­ഴ­മ­യു­ടെ ഗ­ന്ധം നിറഞ്ഞു നില്‍ക്കുന്ന പുരാതനമായ സിഎ­സ്‌­ഐ പ­ള്ളി­യുടെ താഴെയാണ്. മൂ­ന്നാ­റി­ലെ തേ­യി­ല­ത്തോ­ട്ട­ത്തി­ന്റെ ജനറല്‍ മാ­നേ­ജ­രാ­യി­രു­ന്ന H.M.Knight - നൊടൊപ്പം താ­മ­സി­ക്കാ­നെ­ത്തി­യ­താ­യി­രു­ന്നു ഭാ­ര്യയാ­യ എ­ലേ­നര്‍. മൂ­ന്നാ­റില്‍ ചു­റ്റി­ക്ക­റ­ങ്ങാ­നെത്തി­യ എ­ലേ­നറും ഭര്‍­ത്താ­­വും ഇ­ന്നു പ­ള്ളി­യി­രി­ക്കു­ന്ന കു­ന്നിന്‍ മു­ക­ളി­ലെത്തി. അവിടുത്തെ പ്രക്യതിസൗന്ദര്യം കണ്ട് ഇഷ്ടപ്പെട്ടിട്ട്, അ­വി­ടെവ­ച്ച് താന്‍ മ­രി­ച്ചാല്‍ ത­ന്നെ ഇ­വി­ടെ അ­ട­ക്ക­ണ­മെ­ന്നു എ­ലേ­നര്‍ പ­റ­ഞ്ഞു­.   ഇതു പറഞ്ഞതിനു ശേഷം കോ­ള­റ ബാ­ധി­ച്ച് അ­ടു­ത്ത ദിവസങ്ങളിലേതേ ദിവ­സം എ­ലേ­നര്‍ മ­രി­ച്ചു. എ­ലേ­നറിന്റെ ആ­ഗ്ര­ഹ­പ്ര­കാ­രം അവ­രെ കു­ന്നിന്‍­മു­ക­ളില്‍ സം­സ്­ക­രി­ച്ചു. ഇത് നടന്നത് 1894 -ലായിരുന്നു. പി­ന്നീ­ട് 16 വര്‍­ഷ­ത്തി­നു ശേ­ഷം 1910 ലാ­ണ് ഇ­വി­ടെ പ­ള്ളി­യു­ടെ നിര്‍മാ­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ തു­ട­ങ്ങി­യ­ത്. പൂര്‍­ണ­മായും ക­രി­ങ്കല്ലില്‍ നിര്‍­മി­ച്ചി­രി­ക്കു­ന്നതാണ് ഈ ദേ­വാല­യം. കുന്നിന്‍ മു­ക­ളി­ലെ സെ­മി­ത്തേ­രി­യി­ലു­ള്ള എ­ലേ­ന­റി­ന്റെ കല്ല­റ­യും ഇന്നും നി­ല­നില്‍­ക്കു­ന്നുണ്ട്. സെമിത്തേരി ഉണ്ടായതിനു ശേഷം നിര്‍മ്മിച്ച പള്ളിയാണ് മൂ­ന്നാര്‍ സി­ഐ­സ്‌­ഐ ദേ­വാലയം Greenridge holiday home - ന്റെ തൊട്ടു മുകളിലാണെങ്കിലും അവിടെയും പോകുവാന്‍ സാധിച്ചില്ല.



Greenridge holiday home - ന്റെ പുറത്ത് നിന്നുള്ള ദ്യശ്യം.




Greenridge holiday home - ല്‍ നിന്നും പുറത്തേക്ക് രാത്രിയില്‍ നോക്കുമ്പോള്‍





Greenridge holiday home - ല്‍ നിന്നും പുറത്തേക്ക് നോക്കുമ്പോള്‍



മൂ­ന്നാര്‍ സി­ എസ് ­ഐ ദേ­വാലയം

ഞാനും വില്‍സനും ജീബോയിയും കുട്ടികളും കുടുബത്തിലുള്ളവരും ഉണ്ടായിരുന്നു. സുജിന്‍ ടെമ്പോ ട്രാവലര്‍ സംഘടിപ്പിച്ച് ഓടിച്ചു. രാവിലെ അഞ്ചു മണിക്ക് യാത്ര കവിയൂരില്‍ നിന്നും പുറപ്പെട്ടു. ഏകദ്ദേശം പതിനെന്നു മണിയോടു കൂടി Greenridge - ല്‍ എത്തി ചേര്‍ന്നപ്പോള്‍ General Manager സാജു ചാക്കോ അവിടെയുണ്ടായിരുന്നു. പരിചയം പുതുക്കി മുറികളില്‍ ചെന്നതിന് ശേഷം വീണ്ടും മാട്ടുപ്പെട്ടി, എക്കോ പോയിന്റ് എന്നിവടങ്ങളില്‍ സന്ദര്‍ശിച്ച് തിരികെ വന്നു. വീണ്ടും എനിക്ക് നല്ല പനി. ഗുളിക കഴിച്ചതിനു ശേഷം നല്ല ഉറക്കം.


മൂന്നാറിന്റെ ഒരു ദ്യശ്യം


പിറ്റേ ദിവസ്സമാണ് മറയൂര്‍ വഴി ചിന്നാറിന് യാത്രയായത്. മറയൂര്‍ ശര്‍ക്കര ഉല്‍പാദിപ്പിക്കുന്നത് കാണണം. മുനിയറകള്‍ കാണണം.  ഇതു രണ്ടും കാണുവാന്‍ സാധിച്ചില്ല. പനിയുടെ ചെറിയ ക്ഷീണം ഉണ്ട്. പിന്നെ ഇന്നു വൈകുന്നേരം തന്നെ തിരികെ യാത്രയാകണം. ഇനിയുള്ള യാത്രകളില്‍ വശ്യപ്പാറ ക്യാംപ് ഷെഡില്‍ രാത്രി താമസ്സിക്കണം. അതു പോലെ ആദിവാസി ഊരുകളിലൂടെ ഒരു ട്രക്കിംഗ് നടത്തണമെന്നും തീരുമാനിച്ചു.
മൂന്നാറില്‍ നിന്നും ഏകദേശം 60 k.m. ദൂരെയാണ് ചിന്നാര്‍. മുതിരപ്പുഴ, നല്ലത്താണി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാര്‍, അവിടെ നിന്നും മറയൂര്‍ വഴി ഉടുമല്‍പേട്ടയിലേക്കുള്ള റോഡ് ചിന്നാര്‍ വന്യ ജീവി സങ്കേതത്തെ മുറിച്ച് കടന്നു പോകുന്നു. അതി രാവിലെയോ സന്ധ്യാസമയത്തോ ഈ വഴി പോകുകയാണെങ്കില്‍ ആനയെയോ, കാട്ടു പോത്തിനെയോ മറ്റു വന്യമ്യഗങ്ങളെയോ വഴിയില്‍ കാണാവുന്നതാണ്.

ചിന്നാറിന്റെ Flora and fauna - നെക്കുറിച്ച് ചെറുതായെങ്കിലും ചിന്തിച്ചു, ചിന്നാറില്‍ വളരെയധികം ഉയരത്തില്‍ നില്‍ക്കുന്ന കള്ളിമുള്‍ ചെടികള്‍ ഉണ്ട്. അതേ സമയം കവിയൂരും മറ്റും കാണുന്ന ചെറിയ കള്ളിമുള്‍ ചെടികളും ഉണ്ട്. ചിന്നാര്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലിറങ്ങി അവിടെ വാച്ച് ടവറില്‍ പോകുവാനുള്ള ഫീസ് അടച്ചാല്‍ ഒരു ആദിവാസി ഗൈഡിനെ കൂടെ വിടും. പോയി വാച്ച് ടവര്‍ കണ്ടതിനു ശേഷം ചിന്നാര്‍ നദി തീരത്തു കൂടി തിരികെ വരാം. കള്ളിമുള്‍ ചെടികള്‍ തിന്നുന്ന നക്ഷത്ര ആമകള്‍ ഇവിടെ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്.



വലിയ കള്ളിമുള്‍ ചെടി, ഇതിലും വലിയ കള്ളിമുള്‍ ചെടികള്‍ അവിടെ ഉണ്ട്.




കള്ളിമുള്‍ ചെടിയുടെ പൂവ്. ചിന്നാര്‍ നദിക്ക് സമീപം കണ്ടത്




ചിന്നാര്‍ ഭാഗത്തുള്ള Bonnet Macaque


കള്ളിമുള്‍ ചെടിയുടെ പൂവിന്റെ ഫോട്ടോ എടുക്കുവാന്‍ ചെന്നപ്പോള്‍ ഒരു മുയല്‍ അവിടെ നിന്നും ഓടി പോയി. കൂട്ടം കൂട്ടമായി നടന്ന് പോകുന്ന നക്ഷത്ര ആമകള്‍ എവിടെ. കാട്ടുനാരക മരങ്ങളും അവിടെ കണ്ടു. പിന്നെ മഴ തീരെ കുറവായുള്ള സ്ഥലത്തിന്റെ എല്ലാ പ്രതീതിയും. ഭക്ഷണ സാധനങ്ങള്‍ കരുതുന്നത് നല്ലതാണ്. അവിടെ നിന്നും ഉടുമല്‍പേട്ട വഴി പളനി വരെ ഒരു യാത്രയുമാകാം.

തിരികെ വരുമ്പോള്‍ കാന്തല്ലൂ‍ര്‍ പോയി പച്ചക്കറികള്‍ വാങ്ങുകയും ആകാം.



ജിബോയിയും വില്‍സണും മൂന്നാറില്‍



മൂന്നാറിന്റെ മറ്റൊരു ദ്യശ്യം

പനിയൊന്നും ഇല്ലാതിരിക്കുമ്പോള്‍ കുറച്ച് കൂടി ദിവസങ്ങള്‍ മൂന്നാറില്‍ തങ്ങി Flora and Fauna of Chinnar കുറച്ച് കൂടി മനസ്സിലാക്കുവാന്‍ പഠിക്കുവാന്‍ ഇനിയും ഒരു യാത്ര എന്നാണാവോ സാധ്യമാകുക.

എല്ലാ യാത്രയും വീണ്ടും യാത്ര ചെയ്യണമെന്നും വീണ്ടും പഠിക്കുവാന്‍ ചിലതെല്ലാം ഉണ്ടെന്നും ഓര്‍മിപ്പിക്കുന്നു. അങ്ങനെ ആ സന്ധ്യയില്‍ തന്നെ മൂന്നാറിനോട് വിട വാങ്ങി തിരികെ യാത്രയായി, ഇനിയും വരാമെന്ന് പറഞ്ഞു കൊണ്ട്.

22 comments:

ശിഖണ്ഡി said...

ഹോ... മൂന്നാര്‍.... my favorite place. ഓര്‍മ്മകള്‍ എല്ലാമൊന്നു പൊടിതട്ടി എടുക്കാനായി. പോസ്റ്റിനു നന്ദി.

maneesh said...

കേരളത്തിന്റെ പ്രകൃതി സൗന്ദര്യം തലയുയര്‍ത്തി നില്‍ക്കുന്ന മൂന്നാറിനെയും ചിന്നറിനെയും പറ്റി വിവരിച്ചു തന്നതിന്
നന്ദി ..............

ഷിബു ഫിലിപ്പ് said...

Shikandi -ക്കും , Maneesh -നും നന്ദി, സന്ദര്‍ശനത്തിനും, comments -നും. വീണ്ടും വരിക.

kuruvilla luke said...

A nice journal

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല അവതരണം

drkaladharantp said...

മൂന്നാര്‍ കാഴ്ചകള്‍ കുറഞ്ഞു പോയോ എന്നൊരു സംശയം
ഞാന്‍ അടുത്തിടെ മൂന്നാര്‍ അരിച്ചുപെറുക്കി.
കയ്യേറ്റമല്ല
രാജമലയില്‍,മാട്ടുപ്പെട്ടിയില്‍, എക്കോ പോയന്റില്‍..അങ്ങനെ പല ഇടങ്ങളില്‍ .
ഒത്തിരി അനുഭവങ്ങള്‍
വൈവിധ്യം
സമൃദ്ധം
ആരെയും ആവേശഭരിതരാക്കും മൂന്നാര്‍

ഷിബു ഫിലിപ്പ് said...

kuruvilla luke- നും,മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM- നും, കലാധരന്‍.ടി.പി. - ക്കും നന്ദി, വീണ്ടും വരിക. വളരെയധികം എഴുതുവാനുണ്ട്. ഒരു ചെറിയ പുസ്തകത്തിനുള്ള കാഴ്ചകളും, വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളും ഉള്ള സ്ഥലം.

wilson said...

very good presentation

ഷിബു ഫിലിപ്പ് said...

Wilson, വളരെ നന്ദി, സന്ദര്‍ശനത്തിനും - comment-നും, വീണ്ടും വരിക.

സാക്ഷ said...

പ്രിയ ഷിബു,
ഈ കുറിപ്പിടുമ്പോള്‍ ഇന്ത്യാവിഷനില്‍ ഭൂമിനഷ്ടപ്പെട്ട ഒരാദിവാസി മൂന്നാറിലെ കുന്നില്‍പുറത്തെ മഞ്ഞുപുതച്ച പാറമേല്‍ കൂനിക്കൂടി ഇരുന്നു കരയുകയാണ്. ഇപ്പോള്‍ എനിക്ക് തോന്നുന്നത് അവന് നഷ്ടപ്പട്ടത് ഭൂമിയല്ല ആകാശമാണെന്നാണ്.ഭൂമിയെന്നത് കരമടച്ച രശീതിയുടെ "സര്‍ക്കാര്‍മഞ്ഞ" നിറമല്ല. അത് ആകാശത്തെയും കടലിനെയും അടയാളപ്പെടുത്തുന്ന അവന്റെ സ്വാതന്ത്ര്യമാണ്.
ഷിബു, നമുക്ക് നക്ഷത്ര ആമകള്‍ നഷ്ടപ്പെട്ടാലെന്ത്, നക്ഷത്ര വേശ്യകള്‍ ഉണ്ടല്ലോ നമുക്ക്... മൂന്നാറിലെങ്ങും നീയത് കണ്ടില്ലേ സ്നേഹിതാ... അവളുടെ ഉള്‍ക്കടലുകളുടെ ചെമ്പന്‍ നിറം അറിയാതെ എന്ത് മൂന്നാര്‍ യാത്ര!
I lay in my bunk and thought about anthropology
അകാരണമായുള്ള നിന്റെ ഭയങ്ങള്‍ക്ക്‌ ഞാനും കാവലുണ്ട്....

grkaviyoor said...

നല്ല ഒരു സചിത്ര ലേഖനം കൊള്ളാം

ഷിബു ഫിലിപ്പ് said...

ചിന്നാറിന് പോകുമ്പോള്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവും കരുതിയിരിക്കണം, അല്ലെങ്കില്‍ അവിടെ കിട്ടുന്ന മാമ്പഴം കഴിച്ച് ത്യപ്തിപ്പെടണം. ഭക്ഷണവും വെള്ളവും എത്രയോ പ്രധാനപ്പെട്ടതാണെന്ന് തണുപ്പ് തരുന്ന ഭൂമിയില്‍ ഇരുന്ന് മഴ പെയ്യുന്ന ആകാശത്തേക്ക് നോക്കിയിരിക്കുന്ന ആദിവാസിക്ക് നല്ലവണം അറിയാം. അവരെക്കുറിച്ച് എഴുതിയും അവര്‍ക്ക് വേണ്ടി വാദിച്ചും വയര്‍ നിറയ്ക്കുവാന്‍ ശ്രമിക്കുന്ന ചിലര്‍ക്ക് ഒരിക്കലും മനസ്സിലാകാത്ത ഭൂമിയെക്കുറിച്ചുള്ള ചില വെളിപ്പാടുകള്‍ എഴുതിപോകുമ്പോള്‍ തെളിഞ്ഞ് വരുന്നത് തന്നെയാണ് എഴുത്തെന്ന് അറിയപ്പെടുന്ന കഴിവുള്ളവര്‍ക്ക് സാധിക്കുന്നതും. നക്ഷത്ര ആമകളെയും അവിടെയുള്ള സര്‍വ്വ സസ്യജന്തുജാല, ഭൂമി ആകാശ ആദിവാസി ഇത്യാദികള്‍ പിന്നിട്. നന്ദി സ്നേഹിത, ആദിവാസിയുടെ വ്യസനം കണ്ടതിന്, anthropology - യെക്കുറിച്ച് ചിന്തിക്കുന്നതിന്, Claude Lévi-Strauss വീണ്ടും ഓര്‍മ്മകളില്‍. നന്ദി ദര്‍മ്മന്‍, വീണ്ടും വരിക.

ഷിബു ഫിലിപ്പ് said...

ജീ. ആര്‍ജി, വളരെ നന്ദി, സന്ദര്‍ശനത്തിനും comment - നും വീണ്ടും വരിക

സാക്ഷ said...
This comment has been removed by the author.
സാക്ഷ said...

യ ഷിബു,
ഇതാദ്യമായാണ് ഞാന്‍ ഒരു എഴുത്തിനു രണ്ടാം കുറിപ്പിടുന്നത്. എഴുതുമ്പോള്‍ വിരലുകല്‍ക്കിടയിലൂടെ വഴുതിപ്പോയ ചില വെള്ളത്തണ്ടുകളെ കുറിച്ച് ഓര്‍മ്മ പ്പെടുത്തിയെന്നെയുള്ളൂ. എന്നാല്‍ നീതന്ന ആ ബിംബമുണ്ടല്ലോ "തണുപ്പ് തരുന്ന ഭൂമിയില്‍ ഇരുന്ന് മഴ പെയ്യുന്ന ആകാശത്തേക്ക് നോക്കിയിരിക്കുന്ന ആദിവാസി" ആ ബിംബം എന്തുകൊണ്ട് നീ മറന്നു പോയി ഒരു പ്രവാസിയുടെ അവധിക്കാല യാത്രയില്‍. ഞാന്‍ അത് പൊറുത്തുതരാന്‍ മാത്രം സ്തുതി പാടകനല്ല. കാരണം ഷിബു എന്താണെന്ന് എനിക്കറിയാം. പ്രിയ സുഹൃത്തെ കൌപീനത്തെ കൌപെനംയിതന്നെ അവതരിപ്പിക്കൂ... വായനക്കാരന്‍ അത് അവന്റെ ദേശീയ വസ്ത്രമാക്കട്ടെ. .

Unknown said...

ചിത്രങ്ങള്‍ ഇത്തിരി കൂടി വലുതായി കൊടുക്കാമായിരുന്നു.

നിരക്ഷരൻ said...

ഐതിഹ്യം പറയുന്നത്, പഞ്ചപാണ്ഡവന്‍മാര്‍ കവിയൂര് ഒരു ഗുഹാ ക്ഷേത്രം നിര്‍മ്മിച്ചു, പകുതിയായപ്പോള്‍ നേരം വെളുത്തെന്ന് വിചാരിച്ച് അവര്‍ പണി പൂര്‍ത്തിയാകാതെ ഇട്ടിട്ട് പോയി എന്നാണ്.... ഇവരെന്താ പകൽ പണി എടുക്കൂലേ ? ഓ അജ്ഞാതവാസക്കാലം ആയിരിക്കും അല്ലേ ? തമാശിച്ചതാണേയ്...

സി.എസ്.ഐ. ചർച്ചിൽ പോയിട്ടുണ്ടെങ്കിലും എലേനറിന്റെ ആ കല്ലറ ഇനിയും കാണാനായിട്ടില്ല. എപ്പോ ചോദിച്ചാലും ആ കാവൽക്കാരൻ പറയും അവിടെ നിറയെ അട്ടയാണ് എന്ന്.

മറയൂരിലും ചിന്നാറിലുമൊന്നും ഇതുവരെ പോയിട്ടില്ല. ആദിവാസിയുടെ കൂടെ ഒരു ട്രക്കിങ്ങ് നടത്തണമെന്ന് ഇത് വായിച്ചപ്പോൾ ആശ, നന്ദി ഷിബൂ ഈ വിവരങ്ങൾക്ക്.

ഷിബു ഫിലിപ്പ് said...

സാക്ഷ : വളരെ നന്ദി, വീണ്ടും വരിക.

റ്റോംസ്‌ || thattakam .com : വളരെ നന്ദി, വീണ്ടും വരിക.

നിരക്ഷരൻ : പഞ്ചപാണ്ഡവന്‍മാര്‍ ഭൂതത്താന്‍മാരുടെ സഹായത്തോടെയാണ് ഒരു രാത്രി കൊണ്ട് തീര്‍ക്കാമെന്ന രീതിയില്‍ ഗുഹാ ക്ഷേത്രത്തിന്റെ പണി തുടങ്ങിയത്. തൃക്കവിയൂര്‍ മഹാദേവക്ഷേത്രത്തിന്റെ സംരക്ഷകനായ ഹനുമാന്‍ സ്വാമിക്ക് അടുത്ത് വേറൊരു ക്ഷേത്രം വരുന്നത് ഇഷ്ടപ്പെടാതെ കോഴിയുടെ രൂപം പൂണ്ട് രാവിലെ ആകുന്നതിന് ഒരു യാമം മുമ്പ് കൂവുകയും രാവിലെയായി എന്ന് വിചാരിച്ച് ഭൂതത്താന്മാര്‍ പണി നിര്‍ത്തുകയും ചെയ്തു എന്ന് ഐതീഹ്യം. അടുത്ത പോസ്റ്റ് കവിയൂര്‍ തൃക്കക്കുടി ഗുഹാക്ഷേത്രത്തെ കുറിച്ചാകണമെന്ന് വിചാരിക്കുന്നു. പഞ്ചപാണ്ഡവന്‍മാര്‍ അജ്ഞാതവാസക്കാലത്താണ് അവിടെ വന്നതെന്നും ഐതീഹ്യം. വളരെ നന്ദി നിരക്ഷരൻ , വീണ്ടും വരിക.

നിരക്ഷരൻ said...

ഷിബൂ - ഭൂതത്താൻ കെട്ടിന്റെ ഐതിഹ്യവും ഇത് തന്നെയാണ്. രാത്രി പണിയും കോഴി കൂവലുമൊക്കെ അതേപോലെ തന്നെ.

ഷിബു ഫിലിപ്പ് said...

ഈ അറിവിന് വളരെ നന്ദി നിരക്ഷരൻ , ഭൂതത്താന്മാര്‍ ഒറ്റ രാത്രി കൊണ്ട് നിര്‍മ്മിച്ചതെന്ന് വിശ്വസിക്കുന്ന പലതും കേരളത്തിലുണ്ടെന്ന് കേള്‍ക്കുന്നു. തിരുനാഥപുരം ക്ഷേത്രവും ഭൂതത്തന്മാര്‍ ഒറ്റ രാത്രി കൊണ്ട് നിര്‍മ്മിച്ചതാണെന്ന് വായിച്ചിട്ടുണ്ട്, ഭൂതത്തന്മാര്‍ നിര്‍മ്മിച്ചതെന്ന് ഐതിഹ്യമുള്ള എല്ലാ സ്ഥലങ്ങളം സന്ദര്‍ശിച്ചുള്ള ഒരു യാത്ര വളരെ രസകരമായിരിക്കും.

ente lokam said...

Good post..informative
and beautiful...

ഷിബു ഫിലിപ്പ് said...

നന്ദി ente lokam, വീണ്ടും വരിക.