Haruki Murakami ഓടുമ്പോള്‍ കേള്‍ക്കുന്ന പാട്ടുകളില്‍ Lovin’ spoonful -ലിന്റെ ആല്‍ബത്തില്‍ നിന്നുള്ള പാട്ടുകളും ഉള്‍പ്പെടും. മുറാകാമി എഴുതിയ What I Talk About When I Talk About Runningഎന്ന പുസ്തകത്തിലാണ് ഇപ്രകാരം എഴുതിയിരിക്കുന്നത്.
അവരുടെ ഒരു പ്രശസ്തമായ പാട്ടാണ് Six O' Clock. 1960 - കാലഘട്ടത്തിലുള്ള ഒരു പാട്ട്. ആ പാട്ടിന്റെ ആദ്യ വരികള്‍ ഇപ്രകാരമാണ്.
There's something special 'bout six o'clock
In the morning when it's still too early to knock
ഈ പാട്ടിന്റെ ഈ ആദ്യ വരികള്‍ കേള്‍ക്കുമ്പോള്‍ എന്റെ മനസില്‍ വരുന്നതും, വളരെ ദിവസം എന്നെ വിടാതെ പിന്തുടര്ന്നതുമായ ഒരു ചിത്രമുണ്ട്. രാവിലെ ആറു മണിക്ക് സാക്ഷ ഇടാത്ത വാതിലിലൂടെ ഇറങ്ങി പോയി തിരികെ മടങ്ങി വരാത്ത കവി അയ്യപ്പന്റേത്.
അയ്യപ്പന് "രാവിലെ ആറിന് സഹോദരിയുടെ മകന് ജയകുമാറിനോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. വാതില്‍ തുറന്ന് കിടക്കുകയാണ് - ജയന് പറഞ്ഞു. തുറന്ന് കിടന്ന വാതിലിലൂടെ അയ്യപ്പന് ഇറങ്ങിപ്പോയി" എസ്. എന്‍ ജയപ്രകാശ് മാതൃഭൂമി പത്രത്തില്‍ എഴുതിയത്.
രാവിലെ ആറിന് വാതില്‍ തുറക്കുവാന്‍ ആവശ്യപ്പെടുക, തുറന്ന് കിടക്കുകയാണെന്ന് കേള്‍ക്കുക. തുറന്ന് കിടക്കുന്ന വാതിലിലൂടെ ഇറങ്ങിപ്പോകുക. പിന്നിട് ആ വാതിലിലൂടെ ഒരിക്കലും തിരികെ ജീവനോടെ നടന്നു വരാതെ മരണത്തിലേക്ക് പോകുക.
വാതിലിന്റെ സാക്ഷ ഞാനിട്ടില്ല.
പക്ഷെ, കാണാം
സാക്ഷിയായ് കത്തുന്നല്ലോ
നിന്റെ പട്ടട ദൂരെ.
(വീടു വേണ്ടാത്ത കുട്ടി - എ. അയ്യപ്പന്)
സാക്ഷയിട്ടിട്ടില്ലാത്ത ആ വാതിലിലൂടെ അന്നു രാവിലെ ആറു മണിക്ക് അയ്യപ്പന് നടന്നിറങ്ങി. നിങ്ങളാരെങ്കിലും അന്നു പകല്‍ അദ്ദേഹത്തോടു സംസാരിച്ചിരുന്നുവോ?
Thursday, November 18, 2010
Subscribe to:
Post Comments (Atom)
8 comments:
അതിന് കാരണമുണ്ട് ഷിബു. വന്നു തങ്ങുന്ന സമയത്തെല്ലാം പിറ്റേന്ന് കാലത്ത് മരുമകനെ ശല്യപ്പെടുത്തുന്ന പതിവുണ്ടായിരുന്നു അയ്യപ്പന്. രാവിലെത്തന്നെ ഫ്യൂയലിന് വിളിവരും; പിന്നെ ഇറങ്ങി ഓടുകയല്ലാതെ മറ്റെന്ത്? അതുകാരണം മരുമകൻ തലേന്നു രാത്രി തൊട്ടേ വാതിൽ കുറ്റിയിടില്ല. റിസ്കാണ്. എന്നാലും നിവൃത്തിയില്ല. പിന്നെ അയ്യപ്പനാണല്ലോ അകത്ത്. അയ്യപ്പനകത്ത് എൻഡോസൾഫനും. ഒരുവിധം സമർത്ഥന്മാരൊന്നും അകത്ത് കയറില്ല.
സാക്ഷയിടാതെ എപ്പോഴും തുറന്നു കിടക്കുന്ന വാതായനമുള്ള ലോകത്തിലേയ്ക്ക് യാത്രയായി
അതെ വേറൊരു ലോകത്തേക്ക് ആരോടും മിണ്ടാതെ അയ്യപ്പൻ നടന്നു പോയി
നമുക്ക് പാട്ടു പാടിക്കൊണ്ട് മരിച്ച സംഗീതജ്ഞരുണ്ട്. പ്രസംഗിച്ചു മരിച്ച പ്രാസംഗികരുണ്ട്. മരിച്ച് അല്പനേരം കഴിഞ്ഞ് ഒരു കവിതയെഴുതി വിരലുകള്‍ക്കിടയില്‍ തിരുകി വച്ച കവി ഒന്നേയുള്ളു അതാണ് അയ്യപ്പന്-അയ്യപ്പനാശാന്‍
Sudeshji,കുസുമം ആര് പുന്നപ്ര, മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM, Aardran, എല്ലാവര്ക്കും സന്ദര്‍ശനത്തിനും, comments -നും വളരെ നന്ദി.
അതെ, തുറന്നിട്ടിരുന്ന വാതിലിലൂടെ കവി അയ്യപ്പന് അന്ന് രാവിലെ ആറു മണിക്ക് ഇറങ്ങി, അന്ന് അദ്ദേഹത്തിനു വേണ്ടി മരണ വാതിലും തുറന്നു കിടക്കുകയായിരുന്നു.
എല്ലാവരെയും കൂട്ടം.കോം ലേക്ക് ക്ഷണിക്കുന്നു...
ഏറ്റവും കൂടുതല്‍ ബ്ലോഗുകളും readers ഉള്ള കൂട്ടം.കോം ലേക്ക് എല്ലാവര്ക്കും സ്വാഗതം..
www.koottam.com
http://www.koottam.com/profiles/blog/list
25000 കൂടുതല്‍ നല്ല ബ്ലോഗുകള്‍ .. നര്‍മ്മവും പല വിഷയങ്ങളും... വിസിറ്റ് ചെയു.. കൂട്ടുകരാകു.
ലോകത്തിലെ ഏറ്റവും വലിയ Regional Social Network
www.koottam.com ....
Malayalee's first social networking site. Join us and share your friendship!
അയ്യപ്പന്
MyDreams, നന്ദി.
Post a Comment