Friday, May 14, 2010

മൂവര്‍

അവന്‍ ഇരിമ്പിനു മേല്‍ കൊട്ടി, മണപ്പിച്ചു.
ഏതു ലോഹത്തേയും സ്നേഹിച്ചു.
തുണി സഞ്ചിയിലോ പുറത്തോ അവനു കൂട്ടായി ലോകക്കാര്‍ ഇല്ലായിരുന്നു.
അവന്‍ ഏകനായിരുന്നു.
ലോഹം ദേവന്മാരുടെ ശരീരമാണെന്ന് അവന്‍ കരുതി.
പത്ര കടലാസ്സുകള്‍ കൂട്ടായിട്ടുള്ള വേറൊരുവന്‍ ഉണ്ട്.
അക്ഷരങ്ങള്‍ക്ക് ദിവ്യശക്തിയുണ്ടെന്ന് അവന്‍ കരുതി.
അക്ഷരം നിറഞ്ഞ പേപ്പറുകള്‍ കണ്ടാല്‍ അവന്‍ കൂട്ടിനു കൂട്ടും.
വാക്കുകള്‍ മന്ത്രങ്ങളായി അവന്റെ കാതില്‍ മുഴങ്ങി.
ഇവരുടെ വീട്ടില്‍ ഈ ശേഖരങ്ങളില്‍ ചിലത് അപ്രത്യക്ഷമായി.
ഇവര്‍ ഉറങ്ങാതെ മാറിയിരിക്കുമ്പോള്‍
കൊണ്ടു വന്ന ലോഹങ്ങളെയും, കടലാസ്സുകളെയും വീട്ടുകാര്‍
അവരില്‍ നിന്നും വേര്‍പ്പെടുത്തി.
ആരും കാണാത്തവിധം മറവു ചെയ്തു.
മൂന്നാമന്‍ സംസാരിക്കുകയില്ല.
അവന്‍ ആരോടെങ്കിലും സംസാരിക്കുന്നതായി ചിന്തിക്കും
പറഞ്ഞില്ലേ എന്നു ഭാവിച്ചു നടക്കും
എപ്പോഴും സംസാരിച്ചു നടക്കുകയാണെന്ന് അവന്‍ കരുതി.
ഇവര്‍ മൂവരും ഇപ്പോള്‍ ഇല്ലെങ്കിലും
ആ ഗ്രാമത്തില്‍
ചിന്തകള്‍ കാതുകള്‍ അന്വേഷിച്ചു നടന്നു
ലോഹങ്ങളും, കടലാസും ആര്‍ക്കും വേണ്ടാത്തവരായും.

Shibu Philip

15 comments:

രാജേഷ്‌ ചിത്തിര said...

moovareyum space koduthu verthirikkaamayirunnu...

concept nannayittundu...

സുനില്‍ കെ. ചെറിയാന്‍ said...

അവസാനിപ്പിച്ച രീതി നന്ന്. ആരംഭം കുറച്ചു കൂടി 'അറസ്‌റ്റിങ്ങ്' ആക്കാമായിരുന്നു..

ലാസർ said...

ചിന്ത കവിതയുടെ ഭാഷയല്ലെന്നു പറയില്ല. എന്നാല്‍ കവിതയെ 'കവിതയുടെ ഭാഷ' കൊണ്ട് കൂടി ആഴത്തില്‍ വ്യവഹരിക്കേണ്ടത് ഉണ്ട്. ഒരു പക്ഷെ, കവിതയെ മാറ്റി നടത്തുന്നതും അതാവും. അത് ഭാഷയുടെ അനുധാവനത മാത്രമാണെന്നും കരുതാന്‍ വയ്യ, ഫിലോസഫിയെ അറിയുന്ന വ്യത്യസ്ഥമായ മനോവ്യാപാരം തന്നെയാവും...

Junaiths said...

:-)

grkaviyoor said...

എന്താനിഷ്ടാ ഒന്നുമേ മനസ്സിലായില്ല ഇങ്ങിനെയും കവിത എഴുതാം അല്ലെ

ഷിബു ഫിലിപ്പ് said...

രാജേഷ്‌ ചിത്തിര,സുനില്‍ കെ. ചെറിയാന്‍ , ലാസര്‍, junaith, ജീ . ആര്‍ . കവിയൂര്‍, സന്ദര്‍ശനത്തിനു നന്ദി,

രാജേഷ്‌ ചിത്തിര: ആദ്യം അങ്ങനെ എഴുതി, space വളരെ കൂടിയോ എന്നു ചിന്തിച്ച് എല്ലാം കൂടി ഒരുമിച്ചാക്കി. നന്ദി. വീണ്ടും വരിക.

സുനില്‍ കെ. ചെറിയാന്‍ : അഭിപ്രായത്തിനു നന്ദി, ഞാന്‍ തിരിച്ചു വരും. നന്ദി സുനില്‍ വീണ്ടും വരിക.

ലാസര്‍: വല്ലപ്പോഴും അഭിപ്രായങ്ങള്‍ എഴുതണമേ. ഒരു പക്ഷെ ഇതൊരു "വ്യത്യസ്ഥമായ മനോവ്യാപാരം തന്നെയാവും..." . അതായിരിക്കാം കുറച്ചു കൂടി ശരി. "കവിതയെ 'കവിതയുടെ ഭാഷ' കൊണ്ട് കൂടി ആഴത്തില്‍ വ്യവഹരിക്കേണ്ടത് ഉണ്ട്". നന്ദി. വീണ്ടും വരിക.

junaith: നന്ദി, തിരുവല്ലായിലും, വായിക്കുന്നവരും എഴുതുന്നവരും ഉണ്ട്.

ജീ . ആര്‍ . കവിയൂര്‍.: നന്ദി, വീണ്ടും വരിക. എഴുത്തുകാരനും ശില്പിയും ചിലപ്പോഴെങ്കിലും പ്രവാസത്തിനു വിധിക്കപ്പെടുന്നു.

wilson said...

nannayirikkunnu,kavitha thulumbunna manasumayi ennum jeevikkuka. Hridayathinte aazhangalil uruthiriyunna chinthakal kurichuvekkan marakkaruthu. best wishes

ഷിബു ഫിലിപ്പ് said...

wilson, comment-നും സന്ദര്‍ശനത്തിനും വളരെയധികം നന്ദി.

Unknown said...

Different concept!!vethysthamay oru shily thanne,, kavithayil alpam chindikkannullathundu keep it up...Nixon George

ഷിബു ഫിലിപ്പ് said...

Nixon, comment-നും സന്ദര്‍ശനത്തിനും വളരെയധികം നന്ദി.

maneesh said...

കവിതയിലെ നേരുകള്‍ ഒന്ന് കൂടി വിഭുലമാക്കാമായിരുന്നു....
അവസാന വൃത്തം ഒന്നിലും തൊടാതെ നില്‍ക്കുന്നു
എങ്കിലും ഉള്‍ക്കാഴ്ചയെ എവിടെയൊക്കെ കൊണ്ടെത്തിക്കുന്നു ...ഇനിയും എഴുതുക കടിനത്തെ ലളിതമാക്കി......ലളിതത്തെ കടിനമാക്കിയും

ഷിബു ഫിലിപ്പ് said...

നന്ദി മനീഷ്, സന്ദര്‍ശനത്തിനും comment-നും, വീണ്ടും സന്ദര്‍ശിക്കുക, അഭിപ്രായങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു.

Sapna Anu B.George said...

വായിക്കാനും പരിചയപ്പെടാനും സാധിച്ചതില്‍ സന്തോഷം

ഷിബു ഫിലിപ്പ് said...

Sapna Anu B.George, വളരെ നന്ദി, സന്ദര്‍ശനത്തിനും comment-നും.

ഷിബു ഫിലിപ്പ് said...
This comment has been removed by the author.