"I always like walking in the rain, so no one can see me crying."
Charlie Chaplin
ചാര്‍ലി ചാപ്ലിന്റെ പ്രശസ്തമായ ഈ ഉദ്ധരണി ഓര്‍മ്മയിലെത്തിച്ചത് ഇന്നലെ ഇവിടെ പെയ്ത മഴയാണ്. ഇന്നലെ മഴ പെയ്ത് കൊണ്ടിരിക്കുന്നത് കേള്‍ക്കുവാന്‍ നല്ല സുഖമുണ്ടായിരുന്നു. ആകെ ക്ഷീണം നിറഞ്ഞ പകലില്‍ കരയുന്നവരുടെ കണ്ണീര് കാണാതെ മറച്ച മഴയെ എങ്ങനെ മറക്കുവാന്‍.
ഈ വര്‍ഷം ജനവരി 15 ന് (15 January 2011) പകല്‍ സമയം കുവൈറ്റില്‍ മഴ പെയ്തു. ഇതിലെന്ത് പ്രത്യേകത, ഒരു മഴ പെയ്തു അത്ര മാത്രം. പക്ഷെ കേരളത്തില്‍ നിന്നും വിദേശത്ത് വന്ന, മഴയെ ഇഷ്ടപ്പെടുന്ന എല്ലാവരും ഒരു നല്ല മഴ കാണുവന്‍ ആഗ്രഹിക്കും. 2009 നവംബര്‍ മാസത്തിലാണ് തണുപ്പ് വരുന്നതിനോടു കൂടി ഇവിടെ മഴ പെയ്തത്. കഴിഞ്ഞ വര്‍ഷം 2010 നവംബറില്‍ മഴ കാത്തിരുന്നു, എന്നാല്‍ ആ മാസം പകല്‍ കാലം മഴയൊന്നും കണ്ടില്ല. എന്നാല്‍ ഡിസംബറിലായിരിക്കണം, ചില രാത്രികളില്‍ മഴ പെയ്തു. അങ്ങനെ രാത്രിയില്‍ പെയ്തിറങ്ങിയ മഴയുടെ കൂടെയാണ് ഈ വര്‍ഷം തണുപ്പ് വന്നത്. പകല്‍ സമയം ഒരു മഴ കാണുവാന്‍ ജനവരി വരെ കാത്തിരിക്കേണ്ടി വന്നു. കാര്‍മേഘം രാവിലെ ആകാശം മൂടിയെന്ന് കാണുമ്പോള്‍ ഒരു ഫോട്ടോ എടുക്കും. ഇന്നു മഴ വരും തീര്‍ച്ചയായും എന്ന പ്രതീക്ഷയുമായി ജോലിക്ക് പോകും. പക്ഷെ മഴ മാത്രം വന്നില്ല. ഒരു പക്ഷെ തണുപ്പു കഴിയുന്നതോടു കൂടി ഇവിടെ നല്ലെരു മഴ കാണുമായിരിക്കും. അല്ലെങ്കില്‍ ഇന്നലെ പെയ്ത മഴ തണുപ്പ് കുറയുവാനാണോ, അതോ കൂടുവാനോ, ഇന്ന് തണുപ്പ് കുറവായിരുന്നു. ചൂട് തുടങ്ങുവാനുള്ള സമയം ആയിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒക്ടോബര്‍ മാസത്തിന്റെ പകുതി വരെ വളരെ ചൂടും തണുപ്പുമില്ലാത്ത കാലാവസ്ഥയും പകുതിക്ക് ശേഷം നല്ല തണുപ്പുമായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ കാലാവസ്ഥയെല്ലാം മാറിയിരിക്കുന്നു. മലയാളം വായിക്കുന്നവരും, ലോകത്തിന്റെ പല ഭാഗത്ത് വര്‍ഷങ്ങളായി താമസ്സിക്കുന്ന മലയാളികളും ആ ദേശത്ത് പെയ്യുന്ന മഴ എങ്ങനെയാണ് അനുഭവിക്കുന്നത്. കേരളത്തില്‍ തന്നെ രണ്ടാം നിലയുടെ ബാല്‍ക്കണിയിലിരുന്ന് ആടിയുലയുന്ന മരങ്ങളും അവയിലൂടെ പെയ്ത് ഇറങ്ങുന്ന മഴ കാണുന്നവര്‍. കടയുടെ തിണ്ണയില്‍ ഓടി കയറി പുറത്തേക്ക് നോക്കി മഴ കാണുന്നവര്‍. വീടിന്റെ ജനാലയിലൂടെ മഴ കാണുന്നവര്‍. കിടക്കയില്‍ കിടന്ന് മഴയുടെ താളം ആസ്വദിക്കുന്നവര്‍. അങ്ങനെ എത്രയോ കാഴ്ചകള്‍, അനുഭവങ്ങള്‍.
ഓര്‍മ്മയ്ക്കായി രാവിലെ എടുത്ത ചില ചിത്രങ്ങളും.