കുവൈറ്റില്‍ രാവിലെ സമയം 7.45 കഴിഞ്ഞു. എന്നാല്‍ ഓഫീസിലേക്ക് ഇറങ്ങിയപ്പോള്‍ രാത്രി 7.45 പോലെ തോന്നിച്ചു. വഴി വിളക്കുകള്‍ മുതല്‍ എല്ലാ വിളക്കുകളും കത്തി. സജീബ് പറഞ്ഞത് വെള്ളിയാഴ്ചയായിരുന്നുവെങ്കില്‍ ലോകം അവസാനിക്കുകയാണെന്ന് വിചാരിച്ചേന്നേ. കാരണം ദൂരെ രണ്ടു മൂന്ന് കറുത്ത തൂണുകള്‍ ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്നു. എല്ലായിടവും ഇരുട്ട് വ്യാപിക്കുന്നു. മുജീബ് സുലൈബയ്ക്കടുത്ത് കടയില്‍ പോയപ്പോള്‍ കറത്തിരുണ്ട് വലിയ പൊടി കാറ്റ് വരുന്നു. അങ്ങനെയെന്ന് ജീവിതത്തില്‍ കണ്ടിട്ടില്ല. അവന്‍ വണ്ടിയുടെ അടുത്തേക്ക് ഓടി. വണ്ടിയുടെ അടുത്തെത്തുന്നതിനു മുമ്പ് എല്ലാം ഇരുണ്ട് കഴിഞ്ഞിരുന്നു. വണ്ടിയില്‍ പോയി ഇടിച്ചു നിന്നു. ദജ്ജാലിന്റെ വരവാണോ?. സിറിയക്കും ഇറാക്കിനുമിടയിലുള്ള "ഖല്ല" യില്‍ നിന്നാണ് അവന്‍ പുറപ്പെടുന്നതെന്നു കേട്ടിട്ടുണ്ട്. അന്തിക്രിസ്തുവിന്റെ വരവാണോ? യേശു ക്രിസ്തുവിന്റെ കാലത്തുള്ള റോമാ സാമ്രാജ്യത്തിനു പകരമായല്ലേ യുറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ വന്നു നില്‍ക്കുന്നത്. 2012- ല്‍ കാലം അവസാനിക്കുന്ന മായന്‍ കലണ്ടറും ഇതെല്ലാം ജനങ്ങളില്‍ ഉളവാക്കുന്ന ഭീതിയും. നാട്ടിലാണെങ്കില്‍ കൊടിയ ചൂടും.
ഇരുട്ടിന്റെ മീതെ ഭയങ്കര മഴ. ഇരുട്ട് അവസാനിച്ചു. വഴക്കുണ്ടാകുന്ന കൊച്ചു കുട്ടികളെ അടിക്കുവാന്‍ വടിയുമായി ഓടി നടക്കുന്ന അമ്മയായി ആ മഴ എത്തിയതു നല്ലതായി. മഴയെ ആരാണ് സ്നേഹിക്കാത്തത്, കണ്ടു നില്‍ക്കുവാന്‍ കൊതിക്കാത്തത്?.
ഇവിടെയിരുന്നാലും മാജിക്കല്‍ റിയലിസം എഴുതാം, ഇവിടെ ഇങ്ങനെയൊക്കെ സംഭവിക്കുന്നു. എഴുതിയാല്‍ ഇതു കാണാത്ത, അനുഭവിക്കാത്ത ആര്‍ക്കെങ്കിലും മനസ്സിലാകുമോ?. ലാറ്റിന്‍ അമേരിക്കയില്‍ മാത്രമല്ല.................
YOUTUBE - ല്‍ പോയി Sand Storm Kuwait- 17 April 2010 എന്ന് അന്വേഷിച്ചാല്‍ കുറച്ചു മനസ്സിലാകും. രാവിലത്തെ എട്ടു മണിയെങ്ങനെ രാത്രി എട്ടു മണി പോലെയാകുമെന്ന്.
Monday, April 19, 2010
Thursday, March 25, 2010
ഫോര്‍മുല വണ്‍ കാറുകളും, ചീറ്റപ്പുലിയും പിന്നെ കാറിന്റെ മോഹവും.
നടുക്ക് വെള്ള വെളിച്ചവും അതിന്റെ രണ്ടു വശത്തും വേറെ നിറമുള്ള ശക്തിയേറിയ പ്രകാശം പ്രസരിപ്പിച്ച് അടുത്ത റോഡിലെ ഫാസ്റ്റ് ട്രാക്കിലൂടെ പോകുന്നത് പോലീസ് കാറാണോ?, മൂര്‍ഖന്‍ പാമ്പിന്റെ പത്തി വിടര്‍ത്തിയുള്ള ഓട്ടം തന്നെ. വെള്ള വെള്ളിച്ചം മുമ്പോട്ട് ആഞ്ഞ്, വിടര്‍ത്തിയ പത്തിയുടെ രണ്ടു വശവും നിറമുള്ള വെളിച്ചമായി നിലയുറപ്പിച്ചുള്ള ആ പര പാച്ചില്‍. നടുക്കുള്ള വെള്ള വെളിച്ചം തെളിച്ച് ഇപ്രകാരമുള്ള ഓട്ടം കാണുന്നത് ആദ്യമായിട്ടാണ്. പത്തി വിടര്‍ത്തിയ മൂര്‍ഖന്‍ പാമ്പ് ഓടുമോ ഇല്ലയോ അറിയില്ല പക്ഷേ ഇതു കണ്ടതു തന്നെയാണ്. നല്ല ഹൃദയമുള്ള വണ്ടികള്‍.
പെട്ടെന്നുള്ള ദൃശ്യങ്ങളല്ലെ, അങ്ങനെയൊക്കെ തോന്നുമായിരിക്കാം. അവന്റെ തലച്ചോറില്‍ ഫോര്‍മുല വണ്‍ കാറിന്റെ ഇരമ്പല്‍ കടന്നു കയറി. അവന്‍ പറഞ്ഞു തുടങ്ങി. ഒരു ഫോര്‍മുലാ വണ്‍ കാര്‍ അപ്പുറത്തെ റോഡില്‍ കൂടി കടന്നു പോയാല്‍ ഒരു പക്ഷെ ഉയര കുറവു കൊണ്ട് മുകള്‍ ഭാഗം മാത്രം കാണുവാന്‍ സധിക്കുമായിരിക്കാം. പക്ഷെ നമ്മുക്ക് തീര്‍ച്ചയായും അറിയാം അവന്‍ പോയെന്ന്. പണ്ട് റോക്ക് ആന്‍ഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന എല്‍വിസ് പ്രെസ്‌ലി ആളുകള്‍ കൂടിയിരിക്കുന്ന മുറിയില്‍ കയറി വന്നാല്‍ അദ്ദേഹം പ്രതിഭ നിറഞ്ഞ ആള്‍ ആണെന്നു മറ്റുള്ളവര്‍ മനസ്സിലാകുന്നതു പോലെ. അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു.
അവന്റെ വണ്ടി ഓടി കൊണ്ടിരിക്കുന്ന റോഡ് ഫോര്‍മുലാ വണ്‍ കാറുകള്‍ ഓടിയിട്ടില്ലാത്ത റോഡാണ്. ഒരു ഫോര്‍മുലാ വണ്‍ കാര്‍ എന്‍ജിന്റെ ഏകദേശ വീര്യമുള്ള കാറുകളും ഈ റോഡുകളിലില്ല. അവന്‍ ചിന്തിച്ചു. സാധാരണ യന്ത്രങ്ങളെ അപേക്ഷിച്ച് ഈ യന്ത്രത്തിന്റെ ആയുസ്സ് വളരെ കുറവ്, സാധാരണ കാറിന്റെ എന്‍ജിന് ഏകദ്ദേശം ഇരുപത് വര്‍ഷം ആയുസ്സ് ഉണ്ടെങ്കില്‍ ഫോര്‍മുല വണ്‍ എന്ജിന് വളരെ കുറച്ചു മാത്രം. ഒരു "വിധിയുടെ വേട്ടമൃഗം". പക്ഷെ യന്ത്രം ജീവിച്ചിരുന്നപ്പോള്‍ നല്ല വണ്ണം ജീവിച്ചു.
ഇവിടെ വിധിയുമില്ല, വേട്ടയുമില്ല. മൂന്നാമന്‍ ഇടപെട്ടു.
സുരേഷ് എന്ന മൃഗസ്നേഹി ഇപ്രകാരം പറഞ്ഞു. ചീറ്റപ്പുലിയെ ഒന്നു ശ്രദ്ധിക്കണമേ. ഏറ്റവും വേഗത ഏറിയ വന്യമൃഗം. അത്രയും വേഗത്തില്‍ ഓടി ഇര പിടിക്കും. പക്ഷെ, ഈ അപാര ഓട്ടത്തിന്റെ ക്ഷീണത്തില്‍ തളര്‍ന്നു കിടക്കുമ്പോള്‍ മറ്റു ജീവികള്‍ ഇരയെ ഭക്ഷിക്കും. ഏണസ്റ്റ് ഹെമിങ്‌വേയുടെ കിഴവനും കടലും എന്ന നോവലില്‍ കിഴവന്‍ പിടിച്ചു കൊണ്ടു വരുന്ന മീനിനെ നഷ്ടമാകുന്നത് ഓര്‍ക്കുക. ചില പ്രവാസി മലയാളികളുടെ ജീവിതങ്ങളും ഇങ്ങനെ തന്നെ, ഇനിയും എഴുതപ്പെടെണ്ടിയവ, അല്ലേ മാഷെ.
എന്താ സാറേ, സാഹിത്യകാരന്‍മാര്‍ ചീറ്റയും വായനക്കാര്‍ അവന്‍ പിടിച്ച ഇരയെ ഭക്ഷിക്കുന്നവനെന്നുമാണോ? എന്തായാലും കൊള്ളാം, ചീറ്റയും ഫോര്‍മുലാ വണ്‍ കാറുകളും
മൂന്നാമന്‍ ഇപ്രകാരം മൊഴിഞ്ഞു. മലയാള നാട്ടില്‍ ഫോര്‍മുലാ വണ്‍ കാറിന്റെ വീര്യമോ? ചീറ്റപ്പുലികളോ ഇല്ല, ഓടുവാന്‍ റോഡുകളോ, ജീവിക്കുവാന്‍ കാടുകളോ ഇല്ല. അല്ലെങ്കിലും അവര്‍ എപ്പോഴും വിദേശത്തേക്കല്ലേ നല്ലതിനു വേണ്ടി നോക്കിയിട്ടുള്ളത്. ഏതെങ്കിലും നേതാക്കളോട്, ബുദ്ധി ജീവികളോട് കൂട്ടില്ലാതിരുന്ന ഒരു മൃഗത്തിന് ചെറുപ്പം മുതല്‍ കരുതല്‍ നല്‍കിയ, കണ്ടു പരിചയിച്ച മരത്തിനോടു തോന്നുന്ന ഒരു മമത ചിന്താ ശേഷിയുള്ള ആര്‍ക്കെങ്കിലും ഉണ്ടാകുമോ? വര്‍ഷങ്ങളായി നിങ്ങള്‍ ഓടിച്ച കാറില്‍ ആരുടെയോ വണ്ടി വന്നിടിച്ചിരിക്കുന്നു എന്ന് നിങ്ങള്‍ വിദേശത്തായിരിക്കുമ്പോഴോ, ദൂരത്തായിരിക്കുമ്പോഴോ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നും. ഏറ്റവും അടുത്ത ആളിന് എന്തോ സംഭവിച്ചതായുള്ള തോന്നലുകള്‍, ആ രീതിയിലുള്ള തോന്നലുകള്‍ ഇവരോട്....
അല്ലെങ്കിലെങ്ങിനെയാണ് വായിക്കുന്നവരുടെയെല്ലാം, സഞ്ചികളില്‍ ഇത്രമാത്രം വിദേശികള്‍?
രോഷാകുലനാകാതെ നമ്മുക്കുമുണ്ട് കുറച്ച് ആള്‍ക്കാര്‍, അതു നീ മറക്കരുത്.
അവരില്‍ രണ്ടു പേര്‍ പാട്ടില്‍ ശ്രദ്ധിച്ചിരുന്നു. പക്ഷെ റോഡിലുള്ള വന്യമായ ഓട്ടങ്ങളെ ശ്രദ്ധിച്ചു കൊണ്ട് ഒരാളും. കാറ് ഇട വഴിയില്‍ കയറി, അവിടെ നിന്നും ഒരു മൈതാനത്തിലേക്കും.
"അയ്യോ വണ്ടി ഇടിച്ചതാണോ" ഒരുവന്‍ അലറി, കാറിനു ചുറ്റും നുരഞ്ഞു പൊങ്ങിയ പൊടി പടലം. ആര്‍ക്കും ഒന്നും കാണുവാന്‍ സാധിക്കുന്നില്ല. ഇടിച്ച ശബ്ദം ആരും കേട്ടില്ല. കാറ് ഒന്നു രണ്ടു പ്രവശ്യം വട്ടം കറങ്ങിയത് ഓര്‍മ്മയുണ്ട്.
എന്താടാ സംഭവിച്ചത്. കാര്‍ ഓടിച്ചവനോട് അവര്‍ ഭയത്തോടെ ചോദിച്ചു.
കാറു മൈതാനത്തു കയറിയപ്പോള്‍, ടയറുകള്‍ പൊടി മണ്ണില്‍ അമര്‍ന്നപ്പോള്‍ കാറിന് ഒന്നു വട്ടം കറങ്ങണമെന്ന് മോഹം. പൊടി മണ്ണിന്റെ ചുംബനം ഏല്‍ക്കണമെന്ന് അതിയായ ആഗ്രഹം.
എന്റെ കാറല്ലേ, ഞാന്‍ സ്നേഹിക്കുന്ന കാറല്ലേ, ഞാനങ്ങ് രണ്ടു പ്രാവശ്യം വട്ടം കറക്കി അത്ര മാത്രം.
നീയും വിദേശി പയ്യന്‍മാരെപോലെയായോടാ, ഒരൊറ്റ മലയാളിയും ഇങ്ങനെ ചെയ്യുകയില്ല. വിദേശ പുസ്തകങ്ങളെ മുറുകെ പിടിച്ചു കൊണ്ട് അവന്‍ മൊഴിഞ്ഞു.
പുറത്ത് പൊടി പടലങ്ങള്‍ കാറിന് ചുംബനം നല്‍കി ആലിംഗനത്തോടു തന്നെ മരിച്ച് കാറിന് മുകളില്‍ ഒട്ടി പിടിച്ചു കൊണ്ടിരുന്നു.

Thursday, February 25, 2010
ജീവിതത്തിലെ അഞ്ചര യാത്രകള്‍
സമയം വൈകിട്ട് അഞ്ചരയായി. ആകാശത്തിന്റെ അതിരുകളില്‍ പല നിറങ്ങള്‍ പടര്‍ന്നു തുടങ്ങി. അയാള്‍ എത്തി കഴിഞ്ഞിരിക്കുന്നു. ആരോടും സംസാരിക്കത്തവന്‍. അയാള്‍ കാത്തിരിക്കുകയാണ്, കുറെ സമയം നിന്ന ശേഷം അയാള്‍ തിരികെ യാത്രയായി, ഭവനത്തിലേക്ക്. ദേശത്തിലെ ഏറ്റവും ബുദ്ധിപരത പഠനത്തിലും കലയിലും മറ്റും കാണിച്ച ബന്ധുക്കള്‍ക്ക് ഇപ്പോള്‍ അദ്ദേഹത്തിന് ആശ്വാസം നല്‍കുവാന്‍ സാധിക്കുന്നില്ല. എന്തും ബുദ്ധി കൊണ്ട് പരിഹരിക്കാമെന്ന് വിശ്വസിച്ച അവരുടെ മൗനം ഇപ്പേള്‍ അദ്ദേഹത്തിന്, ദുഖത്തിന്റെ ആഴകടലില്‍ ഒരു പക്ഷെ സന്തോഷത്തിന്റെ തെളിച്ചം പകരുന്നുണ്ടായിരിക്കാം. ബുദ്ധി കൊണ്ട് എല്ലാം പരിഹരിക്കുവാന്‍ സാധിക്കുകയില്ല എന്നൊരു സന്തോഷം. അയാളുടെ മനസ്സില്‍ ഇങ്ങനെ സന്തോഷവും സങ്കടവും ഉണ്ടോ?.
ഓരോ അഞ്ചര യാത്രയും പ്രണയത്തിന്റെ സന്തോഷം അയാളില്‍ നിറച്ചിരുന്നു.
പകര്‍ന്നത് ഒരു സമയത്ത് അവളുടെ ശരീരത്തിന്റെ മണമായിരുന്നു, അത് നല്ലൊരു പുഷ്പത്തിന്റേതായിരുന്നു. അത്ര മാത്രം അവളുടെ അടുത്ത് നിന്നിട്ടില്ലായിരുന്നെങ്കിലും ആ മണം പരിചിതമായിരുന്നു. അയാളുടെ സങ്കല്പങ്ങളില്‍ അങ്ങനെയായിരുന്നു. യുവത്വത്തിന്റെ രസതന്ത്രത്തില്‍ എല്ലാം ഏതോ സ്വപ്നത്തിന്റെ, പുഷ്പത്തിന്റെ അതിതീവ്രവമായ മണമായിരുന്നു. മത്തു പിടിച്ച സ്വപ്നത്തിന്റെ വിശാല ലോകത്ത് അയാള്‍ പറന്നു നടന്നു. എല്ലാം സ്വപ്നമായിരുന്നു. അയാളുടെ കണക്കിന്റെ മിടുക്കിനും സ്വപ്നത്തിന്റെ ഛായയിരുന്നു. ജോണ്‍ വോണ്‍ ന്യൂമാനെപ്പറ്റിയും, റീമാന്‍ പരികല്പനയെയും പറ്റി അയാള്‍ പറഞ്ഞു. എന്താണ് ഈ പരികല്പന എന്ന് ചോദിച്ചതിന് അയാള്‍ ഇംഗ്ലീഷില്‍ ഇങ്ങനെ എഴുതി കൊടുത്തു. Riemann hypothesis അത്രമാത്രം. അങ്ങനെയെന്തെല്ലാം പരികല്പനകള്‍...
ദിവസവും ബസ്സ് സ്റ്റോപ്പില്‍ നിന്നും അവളെ കൂട്ടി കൊണ്ട് വരുന്നത് അയാളായിരുന്നു. അവള്‍ വരുന്നത് വൈകുന്നേരം അഞ്ചരയ്ക്ക്. അയാള്‍ നേരത്തേ അവിടെ വന്നു നില്ക്കും. പഠനവും ചിന്തയും കഴിഞ്ഞ് തളര്‍ന്ന് ക്ഷീണിച്ച മനസ്സിന് ഒരു ആശ്വാസമായാണ് അയാള്‍ ആ സാന്ധ്യായാത്രകളെ കണ്ടത്. ക്ഷീണിച്ച മനസ്സിനു വേണ്ടിയ കുളിര്‍മ തേടിയുള്ള ഒരു അഞ്ചര യാത്ര.
അന്ന്, അയാള്‍ അവിടെ കൃത്യസമയത്ത് വന്നിരുന്നെങ്കിലും അവള്‍ വന്നില്ല.
അവള്‍ ഒരിക്കലും വന്നില്ല. ആശുപത്രിയുടെ മരവിച്ച മുറിക്കുള്ളില്‍ ഏതോ ഒരു പെട്ടിക്കുള്ളില്‍ അവള്‍ കിടന്നപ്പോള്‍ അയാളുടെ മനസ്സും ഒരു മരവിപ്പ് അനുഭവിക്കുകയായിരുന്നു. അയാള്‍ വിചാരിച്ചു കാണും ആശ്വസമാണല്ലേ ഇത്. അതെ, ആശ്വാസമായിരുന്നു അയാള്‍ക്ക്, അയാളുടെ മനസ്സ് ത്രീവ ദുഖം താങ്ങുവാനാകാതെ ആശ്വസത്തിന്റെ, കൊടും മൗനം നിറഞ്ഞ ഇരുട്ടില്‍ അഭയം തേടി. പക്ഷെ കൂട്ടുകാര്‍ക്ക് അത് ദുഖമായി.
"മോനേ, വല്ലപ്പോഴും ദൈവത്തെ വിളിക്കണെ, നിനക്കുള്ളത് തകരുമ്പോള്‍ നിന്റെ മനസ്സിന് പിടിക്കുവാനുള്ള ചരടാകും ചിലപ്പോള്‍ അത്. കാണാത്ത ദൈവത്തെ, വിളിച്ച്, വിളിച്ച് ഒരു ദൈവ സാന്നിദ്ധ്യം നിന്റെ കൂടെയുണ്ടെങ്കില്‍ നിന്റെ മനസ്സ് ഒരിക്കലും കൊടും മൗനം നിറഞ്ഞ ഇരുട്ടില്‍ അഭയം പ്രാപിക്കില്ല. പ്രപഞ്ചത്തെ പറ്റി അറിയാവുന്ന നിനക്ക് പ്രപഞ്ച സ്രഷ്ടാവിനെ സങ്കല്‍പ്പിക്കുവാന്‍ എളുപ്പമായിരിക്കും". മുത്തശ്ശി ഇങ്ങനെ പറഞ്ഞപ്പോള്‍ മനസ്സിന്റെ ശേഷി കുറഞ്ഞതാണ് ഇങ്ങനെ പറയാന്‍ മുത്തശ്ശിയെ പ്രേരിപ്പിച്ചത് എന്ന് മനസ്സിന് ആരോഗ്യം ഉള്ളപ്പോള്‍ അയാളുടെ മറുമൊഴി.
ഇന്നയാളുടെ മനസ്സ് കേഴുകയാണോ, പ്രകാശത്തിന്റെ ഒരു കണികക്കായ്....
ഓ, എന്റെ മനസ്സേ..., എന്റെ ഭ്രാന്തിന്റെ തിര തള്ളലില്‍ നിന്നും കണിശമായ, ചിട്ടായായുള്ള കപ്പല്‍ ഉണ്ടാക്കുന്നതു പോലുള്ള എന്നാല്‍ അത്ഭുതമായ പരിണാമങ്ങള്‍ ഉണ്ടാകുന്ന ഒരു നോവല്‍ ഏഴുത്തിലേക്കോ, അല്ലെങ്കില്‍ കണക്കിന്റെ മാന്ത്രിക തലത്തിലേക്കുള്ള ഒരു കേള്‍വിയിലേക്കോ എനിക്ക് ഉയരുവാന്‍ സാധിക്കുന്നില്ലല്ലോ. അയാളുടെ മനസ്സിന്റെ അന്തര്‍ഭാഗത്തേ കരച്ചില്‍ ഇങ്ങനെയായിരിക്കുമോ....... ഭാരതീയനായ എസ്. രാമനുജന്‍ കേട്ട കണക്കിന്റെ രഹസ്യങ്ങളും, ജോണ്‍ ഫോര്‍ബസ് നാഷ് അദൃശ്യമായ ശബ്ദം കേട്ട് വളര്‍ന്ന്, ഒരിക്കല്‍ മനസ്സിന്റെ വഴിതെറ്റി പ്രിന്‍സ്റ്റണ്‍ യുണിവേഴ്സിറ്റിയുടെ അതി ബൃഹത്തായ ആശ്വാസത്തില്‍ ആശ്രയം പ്രാപിക്കുകയും പിന്നിട് മനസ്സ് നേര്‍ വഴിക്കാകുകയും ചെയ്തതുപോലെ അയാള്‍ എന്നെങ്കിലും തിരിച്ചു വരും എന്ന് ഞങ്ങള്‍ വിശ്വസിച്ചു.
ഓരോ പ്രണയത്തിന്റെ സങ്കല്പത്തിനും, ആകാശത്തിന്റെ അതിരുകളില്‍ നിറം പടര്‍ത്തുന്ന ഓരോ കാറ്റിനും ഇയാളുടെ സങ്കടം അറിയാം, പ്രണയം ഒഴിച്ചിട്ട അയാളുടെ മനസ്സില്‍ ദുഃഖത്തിന്റെ കൊടും കയ്പ്പുചാര്‍ നീക്കം ചെയ്യുവാന്‍ അയാളുടെ ഹൃദയം ഇഷ്ടപ്പെടുന്ന ഒരു മണവുമായി ഒരു സുന്ദരിയാണോ, അതോ ഒരുപക്ഷെ കണക്കിന്റെയോ, കലയുടെയോ ഒരു മാലാഖയാണോ അയാളുടെ കൂടെ അഞ്ചര യാത്രയില്‍ തിരികെ ഒരിക്കലെങ്കിലും വരുന്നത്. അങ്ങനെ അയാളുടെ മനസ്സിന്റെ ഒരു വീണ്ടെടുപ്പ്...
ആരെങ്കിലും തീര്‍ച്ചയായും വരുമായിരിക്കില്ലേ.......
Shibu Philip

Friday, February 12, 2010
നാലാമിടം - ചില അക്കചിന്തകള്‍
അയാള്‍ എന്റെ കൊല്ലിയില്‍ പിടിച്ചു.
അവന്‍ പറഞ്ഞ കൊല്ലി എന്ന വാക്കിന് കൊങ്ങാ അല്ലെങ്കില്‍ കഴുത്ത് എന്നര്‍ത്ഥം. മുള്ളന്‍കൊല്ലി,കൂമന്‍ കൊല്ലി, സമയം കൊല്ലി, എന്നൊക്കെ കേട്ടിട്ടുണ്ട്. കൊല്ലി എന്ന വാക്ക് ഇങ്ങനെയും പ്രയോഗിക്കാമെന്ന്, അല്ലെങ്കില്‍ ഇങ്ങനെ ഒരു അര്‍ത്ഥമുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.
നാടിന്റെ നാലു ഭാഗത്തു നിന്നും വന്നവര്‍, നാലു വീക്ഷണമുള്ളവര്‍. സംസാരിക്കുവാന്‍ ചിലപ്പോള്‍ കൂടുതല്‍ ആള്‍ക്കാര്‍ വരുമെങ്കിലും, മിക്കപ്പോഴും നാലാള്‍ മാത്രം.
നാലാള്‍ കൂടുന്നത് ഒരു നാലാമിടമാണോ?. ഓഫീസിന് പുറത്തുള്ള സമയത്ത്.
നാലാമിടം എന്ന വാക്കിന് ഭവനം എന്ന ഒരു അര്‍ത്ഥമുണ്ട്. എന്തു ഭവനം ആയിരിക്കണമെന്ന് അവരുടെ അഭിരുചിക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. (എന്റെ സുഹ്രുത്തുകള്‍ എഴുതുന്ന മൂന്നാമിടം എന്ന ഇ-ആഴ്ചപ്പതിപ്പിനെ മറക്കുന്നില്ല.) പല വീടുകളില്‍ നിന്നും വന്ന കലാകാരന്‍മാര്‍ ഒത്തുകൂടുന്ന ഒരു ഭവനമായിരിക്കട്ട് എന്ന് കലാപ്രവര്‍ത്തകര്‍ ആഗ്രഹിക്കും. ചോളമണ്ഡല്‍ ആര്‍ട്ടിസ്റ്റ് വില്ലേജ് ആയിരിക്കുന്നു എന്നാല്‍ ഇവിടെ ഒരു ആര്‍ട്ടിസ്റ്റ് ഭവനം, ഒരു ക്ലബ്, അല്ലെങ്കില്‍ ഒരു കോഫി ഹൗസ്. ഇങ്ങനെയെക്കെ ചിന്തിക്കാം, എന്നാല്‍ Les Deux Magots എന്ന ലോക പ്രശസ്തമായ ഒരു കോഫി ഹൗസ് ഉണ്ട്. Jean-Paul Sartre - ഉം Hemingway യും, Simone de Beauvoir-ഉം, Albert Camus-ഉംPablo Picasso- യും ഒക്കെ വന്നിരുന്ന ഒരു സ്ഥലം. Jean-Paul Sartre മണിക്കൂറുകള്‍ അവിടെയിരുന്ന് എഴുതുമായുരുന്നു.
ഭവനവും കോഫി ഹൗസും അവിടെ നില്‍ക്കട്ട്, നാലു പേര്‍ സംസാരിച്ചാല്‍ നാലു തലങ്ങള്‍ ഉണ്ടാകുമോ?. ഒറ്റയെരാള്‍ സംസാരിച്ചാല്‍ മതിയാകും എന്നും നമ്മള്‍ക്കറിയാം എങ്കിലും....
ഡാന്റെ പറഞ്ഞ അര്‍ത്ഥത്തിന്റെ നാലു തലങ്ങള്‍(The literal meaning, the moral meaning, the allegorical meaning, and the anagogical meaning) ഐ. എ. റിച്ചാര്‍ഡ് പറഞ്ഞ കവിതയുടെ നാല് അര്‍ത്ഥ തലങ്ങള്‍ (The sense, the feeling, the tone, and the intention.) അല്ലെങ്കില്‍ ഒരു കാര്യത്തെ നാലു പേര്‍ എങ്ങനെ കാണുന്നു എന്ന രീതിയില്‍ എഴുതിയ എഴുത്തുകള്‍. നാലു എഴുത്തുകാര്‍ സുവിശേഷം എഴുതിയത് ഓര്‍ക്കുക. മത്തായി, മര്‍ക്കോസ്, ലൂക്കൊസ്, യേഹന്നാന്‍. നാലു പേര്‍ മാത്രം എഴുതി, യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരും ഒരുമിച്ച് എന്തുകൊണ്ട് സുവിശേഷം എഴുതിയില്ല.
നാലാള്‍ പറഞ്ഞാല്‍ നാടും വഴങ്ങണം എന്ന് ഒരു പഴമൊഴി കൂട്ടിനിരിക്കട്ട്.
മൂന്നു പേര്‍ കൂടുന്ന സംഘത്തിനെ ഒരു പക്ഷെ ത്രിമൂര്‍ത്തികള്‍ എന്നു വിളിക്കാം. അഞ്ചും, മൂന്നും, രണ്ടും എന്നുള്ള അക്കങ്ങള്‍ സാഹിത്യത്തില്‍ ഇപ്പേള്‍ ശ്രദ്ധ പിടിച്ചെടുക്കുന്നു. ഫെഡെറികോ ഫെല്ലിനിയുടെ ഒരു സിനിമയുണ്ട് പേര് എട്ടര, ഇപ്പോള്‍ ബോളിവുഡില്‍ നിന്നും ഒരു സിനിമ Three idiots. ഐ.ഐ.ടിയില്‍നിന്ന് ബി.ടെക്കും ഐ.ഐ.എമ്മില്‍ നിന്ന് എംബിഎയും നേടിയ, എഴുത്തിനു വേണ്ടി ജോലി രാജി വച്ച, പ്രസിദ്ധീകരിച്ചതെല്ലാം ബെസ്റ്റ് സെല്ലറായ ചേതന്‍ ഭഗത്ത് എന്ന എഴുത്തുകാരന്റെ പുസ്തകങ്ങള്‍ നോക്കു, Five Point Someone - What not to do at IIT, 3 Mistakes of my Life, 2 States, ഈ പറഞ്ഞ പുസ്തകങ്ങളിലെല്ലാം ഏതെങ്കിലും ഒരു അക്കമുണ്ട്. കരുണാകരന്റെ കഥകളില്‍ മിക്കതും രണ്ടു കാണും. രണ്ടു ആട്ടിടയന്മാര്‍, രണ്ട് കാമുകന്മാര്‍, രണ്ടു മിത്രങ്ങള്‍, പഴയ ഒരു ലേഖനവും രണ്ടു കൂട്ടിയുള്ളത്. "രവിയും ഉണ്ണിയും ആധുനികതയുടെ രണ്ടു നായകന്മാരെപ്പറ്റി". എല്ലാം രണ്ടു തന്നെ. രണ്ടു ലോകങ്ങളുടെ കൂട്ടിന്റെ, വൈക്ഷമ്യങ്ങളുടെ, സന്തോഷത്തിന്റെ ആധിക്യം- നാടിന്റെ ഓര്‍മ്മകളും മറുനാടന്‍ ജീവിതവും എഴുത്തുകാരില്‍ എന്ത് അവശേഷിപ്പിക്കുന്നു. അത് ഏത് നാല് അര്‍ത്ഥ തലത്തില്‍ കാണണം അല്ലെങ്കില്‍ കാണേണ്ട. അത് നാലു പേര്‍ എങ്ങനെ കാണും.
ഈ അടുത്ത കാലത്ത് കരുണാകരന്‍ ഒരു കവിത എഴുതി. http://www.moonnamidam.com/KarunakaranK56.htm? "വെള്ളിയാഴ്ച, ദൈവമില്ലാത്ത ഉച്ച". നാടിന്റെ വലിയ ഭൂപ്രകൃതി ആ കവിതയില്‍ പല നിറം ചാര്‍ത്തി നില്‍ക്കുന്നു. കരുണാകരന്റെ കൈയില്‍ പല നിറം നിറഞ്ഞ ഒരു കുപ്പിയുണ്ട്. അത് അദ്ദേഹം എടുത്ത് ചിന്തിച്ച്, ധ്യാനിച്ച് വീശി ഒഴിക്കുബോള്‍, ഇതാ പാലയും, യക്ഷിയും, വെളിച്ചപ്പടും, എല്ലാം പ്രത്യക്ഷപ്പെടുന്നു. നാടിന്റെ ഓര്‍മ്മകളുടെ ചരടുകള്‍ എല്ലാം ഭദ്രമായി അദ്ദേഹത്തിന്റെ തോള്‍ സഞ്ചിയില്‍ ഉണ്ട്.
ആഗസ്റ്റില്‍ ഒ. കെ. സുദേഷ് ഒരു ലേഖനം എഴുതി. രണ്ടു എഴുത്തുകാരെയും രണ്ട് കഥാപാത്രങ്ങളെയും, ഒരു പുസ്തകത്തിന്റെ ഒരു കഥയുടെ താളത്തെ കുറിച്ചു തന്നെ. ഒന്നാമത്തെ കഥാപാത്രം ഹോള്‍ഡന്‍ കോള്‍ഫീല്‍ഡ്, രണ്ടാമന്‍ പേരയ്ക്കാപ്പള്ളി കുഞ്ഞന്‍. രണ്ടു പേരെയും വായനക്കാര്‍ക്ക് അറിയാമായിരിക്കും.
ആഗസ്റ്റിലാണ് ഒ കെ സുദേഷ് ഈ ലേഖനം എഴുതുന്നത്. അകിര കുറൊസാവയുടെ റാപ്സഡി ഇന്‍ ആഗസ്റ്റ് ഓര്‍മ്മയില്‍ നിറയുന്ന മാസം. ജെ.ഡി. സാലിഞ്ചര്‍ അന്തരിച്ചത് ജാനുവരി 2010 -ലും. ലേഖനം എഴുതിയതിനു ഏകദേശം ആറു മാസത്തിനു ശേഷം ചില ആളുകള്‍ പായുകയാണ് ഈ ചോദ്യം ചോദിച്ചു കൊണ്ട് - ആരാണ് ഈ സാലിഞ്ചര്‍. സാലിഞ്ചറിന്റെ വളരെ പ്രശസ്തമായ 'ക്യാചര്‍ ഇന്‍ ദ റൈ' എന്ന പുസ്തകത്തെപ്പറ്റിയും,എം.പി. നാരായണപിള്ളയുടെ "ജോര്‍ജ് ആറാമന്റെ കോടതി' യും ആയിരുന്നു സുദേഷിന്റെ വിഷയം. http://www.chintha.com/node/48011. വജ്രം പോലെ ഭാഷയെ ഉപയോഗിക്കുവാന്‍ ശ്രമിക്കുന്ന സുദേഷ്, വിവിധ ചിന്താരീതികളെ പിടിച്ചടക്കിയതില്‍ നിന്നും, ധ്യാനിച്ചതില്‍ നിന്നും വളരെ കുറച്ചു മാത്രമെ എഴുതിയിട്ടുള്ളു. സാഹിത്യതല്‍പ്പരായ ഐ. റ്റി. പ്രഫക്ഷനലുകള്‍ ഈ രചനകള്‍ എങ്ങനെ വായിക്കും എന്ന് ആശ്ചര്യം. സുദേഷ്, മേതില്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ എഴുതുന്നത് അവര്‍ ഇടയ്കിടെ വായിച്ചു കൊണ്ടേയിരിക്കണം. ഇവര്‍ ഭാഷ കൊണ്ട് ചെറിയ പ്രോഗ്രാം അല്ല ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്, വലിയ കോര്‍പറേറ്റ് ഇ. ആര്‍. പി (Enterprise resource planning system) തന്നെ. ഭാഷയുടെ സകല സാധ്യതകളും ഉപയോഗിക്കുവാന്‍ ശ്രമിക്കുന്ന ചുരുക്കം ചില എഴുത്തുകാര്‍. ഇവര്‍ മൂവരും ഒരു പ്രവാസ ദേശത്തോട് ബന്ധപ്പെട്ടവരാണ്.
സ്വദേശത്തോട് ബന്ധപ്പെട്ട നാലു പേരുമുണ്ട്.
സുദേഷ് കഥയില്‍ താളം ശ്രദ്ധിച്ചു. താളം കണ്ടു പിടിക്കാന്‍ ശ്രമിച്ച നാലു സ്വദേശികളെയും ഞാന്‍ ഓര്‍ക്കുന്നു. ഒരു ഗ്രാമത്തിലെ സാഹിത്യവും കലകളും ഇഷ്ടപ്പെട്ട നാലു പേര്‍ ചേര്‍ന്ന ഒരു കൂട്ടം. അവര്‍ കുറച്ചു കൂടി സാഹസത്തിന് മുതിര്‍ന്നു. ഒരു കൈയെഴുത്തു മാസിക ഇറക്കി - താളം. പണ്ട് വിഡിയേയില്‍ എടുത്ത ചിത്രത്തില്‍ നിന്നും കട്ടു ചെയ്ത നാലു ചിത്രങ്ങള്‍ ഒരു കഥയില്‍ നിന്ന് ഇറങ്ങി താഴെ വന്നിരിക്കുന്നു.
ഇത് ഒരു അക്കക്കെട്ട് അല്ല, ഒരു ചെറിയ അക്കചിന്ത മാത്രം.
1986 കാലഘട്ടം
Shibu Philip
Sunday, January 24, 2010
അക്കര യാത്ര
വീടിനു പുറകില്‍ വലിയ ഒരു വെട്ടു കുഴിയുണ്ടായിരുന്നു.
മഴ പെയ്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം കെട്ടി നില്‍ക്കുന്ന ദിവസങ്ങള്‍. വീടിനു മുകളില്‍ നിന്നും വെള്ളം വീഴുന്ന ശബ്ദം തുടര്‍ന്നു കൊണ്ടേയിരിക്കുന്ന ദിനങ്ങള്‍. മണ്ണു കലര്‍ന്ന ചുമന്ന വെള്ളം വേഗത്തില്‍ ഒഴുകുന്നു. മരങ്ങളും ചെടികളും സന്തോഷത്താല്‍ പച്ചിപ്പ് എല്ലായിടത്തും പടര്‍ത്തുന്നു. ഞാന്‍ വളരെ ചെറു പ്രായത്തില്‍ ചിന്തിച്ചത് ആ വെട്ടു കുഴികളില്‍ ഡൈനോസറസിന്റെ ചെറു പതിപ്പു ജീവികള്‍ ജീവിച്ചിരുന്നു എന്നാണ്. ഡൈനോസറസിന്റെ പടം കണ്ടാലും കണ്ടിലെങ്കിലും എനിക്ക് ആ ഘോര ജീവികളെ അന്ന് അറിയാമായിരുന്നു. അതു എപ്പോഴെങ്കിലും പുറകില്‍ നിന്നും അടുക്കളയുടെ വശത്തേക്കു വരുമെന്നു വിചാരിച്ചിരുന്നു. മഴ നിറഞ്ഞു നില്‍ക്കുമ്പോഴാണ് കണ്ടങ്ങളില്‍ ചെറു വള്ളങ്ങള്‍ ഇറക്കുന്നത്. ഒന്നു രണ്ടു പ്രവശ്യം ഞാന്‍ കണ്ടിട്ടുണ്ട്. ആ മഴ കുറഞ്ഞ ദിനങ്ങളിലെന്നിലാണ് ഒരാളെ വള്ളത്തില്‍ എല്ലാവരും കൂടി എടുത്ത് കൊണ്ടു പോകുന്നത് കണ്ടത്. വളരെ അധികം ആള്‍ക്കാര്‍ ആ വള്ളം പൊക്കി കൊണ്ടു പോകുന്നവരുടെ കൂടെ ഉണ്ടായിരുന്നു.
"ഏവിടേക്കാണ് അമ്മേ ആള്‍ക്കാര്‍ വള്ളം ചുമന്നു കൊണ്ടു പോകുന്നത്".
"അതു വള്ളമല്ല മോനെ, അതു ശവപ്പെട്ടിയാണ്. ആ ശവപ്പെട്ടിയില്‍ ശവമാണ്. മരിച്ച ആള്‍".
മനുഷ്യര്‍ നടക്കുന്നു, ഓടുന്നു, അവസാനം ഒരു വള്ളത്തില്‍ കയറി അക്കര ദേശത്തേക്ക് ഒരു യാത്ര. ഒരു പക്ഷെ ഈ അവസാന യാത്ര കാണുവാന്‍ വല്ല വിചിത്ര ജീവികളും വീടിന്റെ പുറകില്‍ നിന്നും വന്നു നോക്കിയിരുന്നോ?.

Friday, January 1, 2010
ഭൂലോക മലയാള പവിത്ര സംഘം
ഒരു ഡിസംബര്‍ കൂടി കഴിഞ്ഞു പോകുന്നു. 2008 ഡിസംബര്‍ 15-നാണ് കെ പി അപ്പന്‍ എന്നന്നേക്കുമായി നമ്മോടു വിട പറഞ്ഞത്. വാക്കുകള്‍ കൊണ്ട് സാഹിത്യ വിചാര ലോകത്തിന്റെ ആഴങ്ങള്‍ കാട്ടി തന്ന ഗദ്യത്തിന്റെ മഹാപുരോഹിതന്‍. ഗോവിന്ദന്റെ പവിത്രസംഘം എന്ന ഒരു ലേഖനം അദ്ദേഹം എഴുതിയിട്ടുണ്ട്. അങ്ങനെയുള്ള പവിത്ര സംഘങ്ങള്‍ മലയാളികള്‍ താമസിക്കുന്ന എല്ല പ്രവാസ ലോകത്തും കാണുമായിരിക്കും. ഒരു പക്ഷെ നമ്മുടെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും അന്യോന്യം മമത പുലര്‍ത്തുന്ന കവികള്‍, നിരൂപകര്‍, നോവലിസ്റ്റുകള്‍, പത്രപ്രവര്‍ത്തകര്‍, നല്ല വായനക്കാര്‍ തുടങ്ങിയവരുടെ കൂട്ടയ്മ കാണണം. അവര്‍ ഒരു സംഘടനയല്ലാതെ നിലനില്‍ക്കുന്നു. എല്ലാ സംഘടനകളുടെയും ചട്ടകൂടുകള്‍ക്കപ്പുറമായിരിക്കാം അവരുടെ ചിന്തകള്‍. ഒരു പാര്‍ട്ടിയുടെയും ലേബലില്‍ അവര്‍ കാണുകയില്ലായിരിക്കാം. ചിന്തകളുടെ കൊടുമുടികളില്‍ വിഹരിക്കുന്ന ഒറ്റയാന്‍മരായിരിക്കാം ചിലര്‍. ഒരു പക്ഷെ കാലം അവരുടെ കൈയെപ്പു വാങ്ങി വയ്ക്കുമായിരിക്കാം, ഭാവി തലമുറയ്ക്കു വേണ്ടി. നല്ലെരു നാളയെ സ്വപ്നം കണ്ടുണരാന്‍ കഴിയുന്നവരാണിവര്‍.
ഒരു ഭൂലോക മലയാള പവിത്ര സംഘമുണ്ടാക്കാം, പക്ഷെ, ഗോവിന്ദന്റെ വഴികളും വേറിട്ട ചിന്താ ശക്തിയുള്ളവരും വളരെ ചുരുക്കം.
സമഹൃദയരായ ബ്ലോഗ് എഴുതുന്നവര്‍ക്കും, എല്ലാ നല്ല വായനക്കര്‍ക്കും, എഴുത്തുകാര്‍ക്കും, കലയെ സ്നേഹിക്കുന്നവര്‍ക്കും ഒരു ഭൂലോക മലയാള പവിത്ര സംഘത്തിലേക്ക് സ്വാഗതം. ഓരോ നഗരങ്ങളിലും നില നില്‍ക്കുന്ന ഒരു ഗോവിന്ദശക്തിയുടെ അഭാവം തന്നെ അതിന്റെ കേന്ദ്രബിന്ദു. ഇവിടെ ഞങ്ങള്‍ക്ക് അതിന്റെ അവശ്യമില്ല. അവിടവിടെ, ഞങ്ങള്‍ക്ക് ഒരു പവിത്രസംഘം ഉണ്ട് എന്നു പറയുന്നവരും ധാരാളം.
എന്നാല്‍, ഒരു നല്ല പൂവു കാണുവാനോ, ആകാശത്തിന്റെ സൗന്ദര്യം കാണുവാനോ, നല്ലൊരു പുസ്തകം വായിക്കുവാനോ, കുട്ടികളുടെ ചിരിയും കളിയും കാണുവാനോ, നല്ലൊരു സംഗീതം ആസ്വദിക്കുവാനേ കഴിയാതെ നാശത്തിന്റെ ദുര്‍ഗന്ധം ആസ്വദിക്കുന്നവര്‍ ധാരാളം. നല്ലൊരു നാളയെ സ്വപ്നം കണ്ടുണരാന്‍ കഴിയാത്തവരാണവര്‍. അവനിട്ടൊരു പണി കൊടുക്കണം എന്നു ചിന്തിക്കുന്നവരില്‍ വ്യാപരിക്കുന്ന ആതമാവിന്റെ വല്യതമ്പുരാനാണ് ലോകത്തിനൊരു പണി കൊടുക്കണം എന്നു ചിന്തിക്കുന്നത്. ലോകം തന്നെയില്ലതെയാക്കുവാന്‍ ശ്രമിക്കുന്നവരുടെ സംഘങ്ങള്‍ മനുഷ്യ നന്മക്കു വേണ്ടി ശ്രമിക്കുന്ന നല്ല സംഘങ്ങളായി തീരുമായിരിക്കും. അവനിട്ടൊരു പണി കൊടുക്കാതെ, ലോകത്തിനൊരു പണി കൊടുക്കാതെ, അവനെ സഹായിക്കുവാന്‍, ലോകത്തെ സഹായിക്കുവാന്‍, അയല്‍ക്കാരെ സഹായിക്കുവാന്‍ അവര്‍ രൂപാന്തരപ്പെടുമായിരിക്കാം. അവര്‍ ഏതെങ്കിലും വിശ്വപ്രസിദ്ധമായ ഒരു പുസ്തകം വായിച്ചാല്‍ മാത്രം മതിയാകും അവരുടെ മനംമാറ്റത്തിന്.
സാഹിത്യചിന്തയില്‍ ഭാഷ കൊണ്ടു വര്‍ണ്ണ ചിത്രങ്ങള്‍ വരച്ച കെ. പി. അപ്പനെ മലയാളം എപ്പോഴും ഓര്‍ക്കും, തമസ്കരണത്തിന്റെ ദുഷ്ടാത്മസേനകള്‍ വിചാരിച്ചാലും മലയാളം ഇങ്ങനെയുള്ളവരെ മറക്കുകയില്ല.
എല്ലാവര്‍ക്കും നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍.
Thursday, December 17, 2009
വാരാന്ത്യസമ്മേളനം
ഈ ഫോട്ടോയില്‍ നിന്നായിരുന്നു തുടക്കം. ഈ പക്ഷിയേ നോക്കു, ഇത്രയും അടുത്തു നിന്ന് ഫോട്ടോയെടുത്താല്‍, പക്ഷി പറക്കാതിരുന്നാല്‍ അതിനോടു സംസാരിക്കാം. പക്ഷിയോടു സംസാരിക്കുവാനോ ഒരിക്കലും സാധ്യമല്ല. ഒരു കാര്യം ഞാന്‍ കാണിക്കാം. അവന്‍ ഓടി ഒരു പുസ്തകം എടുത്തു കൊണ്ടു വന്നു. നോക്കു 70 വയസ്സിനു മേല്‍ പ്രായമുള്ള സ്വാമിജി മരത്തില്‍ കയറി കാട്ടു തേനിച്ചകളുടെ കടിയേല്‍ക്കാതെ അതിനോടു സംസാരിക്കുന്നു എന്ന് സ്വാമി രാമ Living with the Himalayan masters എന്ന പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. "പക്ഷിമൃഗാധികളോടു സംസാരിക്കാന്‍ സാധിക്കും". മനു പറഞ്ഞു തുടങ്ങി, അങ്ങനെയൊന്നുമില്ല, മനുഷ്യര്‍ക്കു മാത്രമേ ഭാഷയുള്ളു. അതു കൊണ്ടാണ് അവന്‍ വലിയ സംസ്കാരം ഉണ്ടാക്കിയെടുത്തത്. ലോകത്തില്‍ ഒരു Supernatural phenomena and causations ഇല്ല, ഞാന്‍ Charles Darwin –ന്റെ ചിന്താധാരയെ പിന്‍തുടരുന്നു.ആര് അങ്ങനെയൊക്കെ ചിന്തിക്കണം
എല്ലാത്തിന്റെയും തുടക്കം യാത്രയില്‍ നിന്നാണ്, അല്ലെങ്കില്‍ റോഡുകളോടുള്ള ആഗ്രഹമാണ്. വളരെ ദുഃഖമുണര്‍ത്തുന്നതാണ് അരുണ്‍ വീംബൂരിന്റെ (Arun Veembur) എന്ന പത്രപ്രവര്‍ത്തകന്റെ നിര്യാണം. റോഡുകളുടെ ചരിത്രം അന്വേഷിച്ചു സഞ്ചരിച്ചവന്‍. വഴിയുടെ സംഗീതം എന്നാണ് പാഥേര്‍ പാഞ്ചാലി എന്ന വാക്കിന്റെ ഏകദേശ അര്‍ത്ഥം. സത്യജിത് റേയുടെ പ്രസിദ്ധമായ സിനിമ. സിനിമയുടെ അവസാനം പ്രവാസത്തിലേക്ക് യാത്ര തിരിക്കുന്ന കുടുംബത്തിന്റെ കഥ. പ്രവാസത്തിലേക്കു യാത്ര തിരിക്കുന്നവരാണ് വഴി കണ്ടു പിടിക്കുന്നത്. ലാസര്‍ ഡിസില്‍വായുടെ ബ്ലോഗിന്റെ പേരും വഴിയുടെ സംഗീതം (http://vazhiyute-sangeetham.blogspot.com/) എന്നാണ്.
എടേ, Robert M. Pirsig- ന്റെ ഒരു കഥാപാത്രം പറയുന്നത് കൊളംബസ് നടത്തിയ യാത്രയുമായി താരതമ്യം ചെയ്യുബോള്‍ ചന്ദ്രപര്യവേക്ഷണം ഒരു ടീ പാര്‍ട്ടി മാത്രമാണെന്നാണ്. ജോനാഥാന്‍ സ്വിഫ്റ്റിന്റെ ഗളിവറുടെ യാത്രകളോ.
ജയിംസ് കാമറോണിന്റെ "അവതാര്‍" ഉം ഒരു വലിയ യാത്രയെപ്പറ്റി പറയുന്ന കഥയാണ് എന്നാണ് കേട്ടത്.
അതിനിടെയില്‍ ഈ ഫോട്ടോ കണ്ട് ഞനെഴുതിയതു കണ്ടോ.
എല്ലാവരും ശ്രദ്ധിച്ചിരിക്കണം അതിന്റെ തലക്കെട്ട് "തേടി അലയുന്ന ഒരായിരം കഥകള്‍'
മര കൊമ്പ് തേടിയലഞ്ഞ പക്ഷി
വന്നിരുന്നത് ജനല്‍ കൊമ്പില്‍.
കൊമ്പുകളൊന്നും കാണാതെ വേറെ ഒരായിരം പേര്‍.
കൊമ്പനെ കാണാത്തവരും വരും ഒരായിരം.
എല്ലാം കാണുന്ന മൂന്നാലുപേര്‍ ഒത്തുകൂടിയിരുന്നത് മുറ്റത്തല്ല.
പടിഞ്ഞാറിറങ്ങുന്ന സൂര്യന്‍ നിഴല്‍ പരത്തുന്ന
കവിയൂരിന്റെ അമ്പലപറമ്പിലല്ല.
മനുഷ്യ മനസ്സിന്റെ ബഞ്ചുകളില്‍ അവര്‍ കയറിയിരുന്നു.
അലറിതിരയുയര്‍ത്തിയാടുന്ന കടല്‍ ഇവിടെയില്ല.
അത്മീയത കയറിവരുന്ന കടല്‍ കാറ്റ് ഇവിടെയിരുന്ന്
ഹെമിംഗ് വേ കൊണ്ടിട്ടില്ല.
പക്ഷികള്‍ അലയാത്തതിന്റെ അകാശ നോവുകള്‍ മരുഭൂമിയില്‍ നിന്നും
ജനല്‍ കൊമ്പുകള്‍ കേട്ടു തുടങ്ങുന്നു.
ആരും പറയാത്ത കഥകള്‍ കൊണ്ടു് വന്ന ഈ ചെറു പക്ഷിയെ
എന്റെ മകന്‍ കണ്ടു.
ഞാന്‍ കണ്ടത് ആ പക്ഷിക്കണ്ണുകളില്‍ ഒരായിരം ചെറുകഥകള്‍
മിടിക്കുന്ന ഹൃദയത്തിന്റെ ചൂട് ആ കഥകള്‍ക്കുണ്ട്.
പക്ഷി കഥകള്‍ തേടി വീണ്ടും യാത്രയായി.
കേട്ട കഥകള്‍ ജനല്‍ തുറന്ന് വിതറുമ്പോള്‍
ഒരായിരം ചെറുതാളുകളായി, ഒരായിരം ദേശത്ത്,
കാണാത്ത, കേള്‍കാത്ത ഒരായിരം പേരേ തേടി അലയുന്നു
നിറയുന്ന കണ്ണുനീരിന്റെ ദുഃഖവുമായി.
നോക്കു, നമ്മള്‍ ഭാഷയില്‍ നിന്നു സിനിമായിലായി, അവിടെ നിന്നും കവിത എഴുതാന്‍ അറിയാത്തവന്റെ കവിതയിലേക്കും. എന്നാല്‍ സിനിമായുടെ ചരിത്രമോ, ഭാഷയില്ലായ്മയില്‍ നിന്നും ഭാഷയിലേക്കും.
അടുത്ത ദിവസം ഇതിനെപ്പറ്റി സംസാരിക്കാം
ഇപ്പോള്‍ പിരിയാം, വീണ്ടും കാണാം Good Night........
Subscribe to:
Posts (Atom)

.jpg)
.jpg)
.jpg)