ഞാന്‍ എന്റെ താമസസ്ഥലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് എത്തിക്കുന്ന ആളിനെ ഏറ്റവും കൂടുതല്‍ വിളിച്ചത് കഴിഞ്ഞ ആഴ്ചയാണ്. എന്തുകൊണ്ട് മേതില്‍ പ്രത്യേക പതിപ്പ് ഇവിടെ കൊണ്ടു വന്നില്ല എന്നതായിരുന്നു എന്റെ ചോദ്യം. കഴിഞ്ഞ തിങ്കളാഴ്ചയാണെന്ന് തോന്നുന്നു ഈ മാസിക തിരക്കി ഞാന്‍ ഫഹാഹീലില്‍ (ഭാഹേല്‍) പോയി. മാസിക വരുന്ന മിക്ക കടകളിലും കയറി അന്വേഷിച്ചു. ഒരു കടയില്‍ ഉണ്ണി ആറിന്റെ കഥയുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പ് രണ്ടെണ്ണം ഇരിക്കുന്നു. ഇതു കഴിഞ്ഞുള്ള ആഴ്ചപ്പതിപ്പ് വന്നിട്ടുണ്ടോ? എന്ന എന്റെ ചോദ്യത്തിന് ഇല്ല എന്ന ഉത്തരമാണ് ലഭിച്ചത്.
പനി പിടിച്ച് ഇരുന്ന ഞാന്‍ രാത്രി ഒമ്പതു മണിയായപ്പോള്‍ കാറുമെടുത്ത് ഒരു ആഴ്ചപ്പതിപ്പിനു വേണ്ടി പോകുന്നത് കണ്ടപ്പോള്‍ ഭാര്യയ്ക്കും മകനും അത്ര അദ്ഭുതമെന്നും തോന്നിയില്ല. കാരണം ഇഷ്ടപ്പെട്ട ഒരു പുസ്തകമോ, ആഴ്ചപ്പതിപ്പോ ലഭിക്കുവാനായി എത്ര പനിയാണെങ്കിലും ഏതു പാതിരാത്രിയിലും പോകും എന്ന് അവര്‍ക്ക് അറിയാം.
ഞാന്‍ കടയില്‍ നിന്നും കരുണാകരനെ വിളിച്ച് ഈ പ്രത്യേക പതിപ്പ് അവിടെ വന്നിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി. ഞാന്‍ വീണ്ടും എനിക്ക് മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് കൊണ്ടു വരുന്ന ആളിനെ വിളിച്ചു, വീട്ടില്‍ ഈ പതിപ്പ് കൊണ്ടു വരുമ്പോള്‍ എന്നെ വിളിക്കണമെന്നും പറഞ്ഞു.
ഇന്നലെ രാത്രിയില്‍ അയാള്‍ വിളിച്ചു. അങ്ങനെ ആ പ്രത്യേക പതിപ്പും ലഭിച്ചു.
മേതിലുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും ഒരു ഭാഗം എടുത്തെഴുതുവാന്‍ ആഗ്രഹിക്കുന്നു.
"എനിക്ക് ശനിയെക്കുറിച്ചോ ചൊവ്വായെക്കുറിച്ചോ ഏതു ലോകത്തെക്കുറിച്ചും എഴുതാം. നിങ്ങള്‍ക്ക് അത് മനസ്സിലായില്ലെങ്കില്‍ നിങ്ങളുടെ വായനയുടെ അല്ലെങ്കില്‍ അറിവിന്റെ പരിമിതി അത്രയേയുള്ളു."
എഴുത്തിലൂടെ, ഭാഷയിലുടെയുള്ള അസാമാന്യ യാത്രകളിലൂടെ, എന്തെങ്കിലുമെക്കെ കണ്ടെത്തുന്ന, കണ്ടുപിടിക്കുന്ന മലയാളത്തിലെ ഏക എഴുത്തുകാരനായ ശാസ്ത്രഞന്‍. ധീരനാണ് അദ്ദേഹം. ആ ഒറ്റയാന്‍ മരിച്ചിട്ടില്ല. വനയാത്രകളില്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. വീണ്ടും നമ്മുക്ക് കണ്ടെത്താം പുതിയ വനഭൂമികള്‍, ഒപ്പം നഗരത്തിന്റെ ആനന്ദവും.
വീണ്ടും എന്നാണ് ഞാന്‍ ആഴ്ച്ചപ്പതിപ്പ് വന്നോ എന്ന് വിളിച്ച് ചോദിക്കേണ്ടിയത്.....