Saturday, November 28, 2009

കാറുകള്‍ വട്ടം കറക്കുന്ന കുട്ടികള്‍

ഇവിടെ കാറുകള്‍ വട്ടം കറക്കുന്ന കുട്ടികള്‍ ഇറങ്ങുവാന്‍ ഇഷ്ടപ്പെടുന്നത് മഴ ഉള്ളപ്പോള്‍ ആണ്. മഴയ്ക്കു മറുപാട്ടുപ്പാടുന്ന ചിന്ന കാറുകളുടെ ഇരമ്പല്‍.വേനല്‍ കാലം കഴിഞ്ഞുള്ള മഴ കഠിനമായ തണുപ്പിനെയും, തണുപ്പുകാലം കഴിഞ്ഞുള്ളത് ചൂടിനെയും അതതിന്റെ പുതപ്പിനുള്ളില്‍ നിന്ന് ഇറക്കികൊണ്ട് വരുന്നു.മഴ ആകാശത്തു നിന്നും കെട്ടഴിഞ്ഞു വീഴുമ്പോള്‍, മണല്‍ തരിക്കുള്ളില്‍ മരുഭൂമി അടക്കി വച്ചിരിക്കുന്ന നുകം ഭേദിച്ച് ചൂട് പുറത്തേക്കു ചാടുകയാണ്,എന്നാല്‍ ചൂടു സമയത്തുള്ള മഴ സമുദ്രങ്ങളില്‍ നിന്നും തണുപ്പിനെ കൈ പിടിച്ചു കയറ്റി കൊണ്ടു വരുന്നു.

ഇപ്പോള്‍ ഇവിടെ നല്ല തണുപ്പാണ്.

മനുഷ്യര്‍ നടക്കുന്ന മരുഭൂമിയുടെ മുകളില്‍ ചള്ള നിറയുബോള്‍ അവന്റെ കാല്‍ തെടാത്ത സ്ഥലങ്ങള്‍ പ്രശ്നങ്ങളില്ലാതെ കിടക്കുന്നു. ശാന്തമായി കിടന്ന് അയവിറക്കുന്ന പശുവിനെ കണ്ടിട്ടില്ലെ,മരുഭൂമിയുടെ ശാന്തത ഓര്‍മിപ്പിക്കും. രാവണ്ടികള്‍ ഓട്ടം എപ്പോഴോ നിര്‍ത്തി, അവധിയുള്ള പ്രഭാതം ശാന്തമാണ്.

കാറു വട്ടം കറക്കുന്ന കുട്ടികള്‍ ഉറങ്ങുകയായിരിക്കും. വളരെയധികം സുന്ദരിയായ മഴ തുള്ളിചാടി പോയ റോഡുകളെ പ്രകോപിപ്പിക്കുവാന്‍ അവര്‍ വീണ്ടും വരും. ഒരു പക്ഷെ ശബ്ദവും വെളിച്ചവും തരാമെന്നു പറഞ്ഞ് ഇടിമിന്നലും വന്നേക്കാം

നമ്മുക്കു കാത്തിരിക്കാം...

7 comments:

വീ.കെ.ബാല said...

:) പിന്നെ :(

ഷിബു ഫിലിപ്പ് said...

സന്ദര്‍ശനത്തിനു നന്ദി, ഉറുമ്പിനും, വീ. കെ, ബാലയ്ക്കും
പിന്നെ.... അവര്‍ വീണ്ടും വരുമ്പോള്‍ ഒരു ഫോട്ടോ എടുക്കുവാന്‍...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

കെട്ടഴിഞ്ഞു വീഴുന്ന മഴ - എന്ന പ്രയോഗത്തിന് വളരെ പുതുമയുണ്ട്.മരുഭൂമിയിലെ മഴയെ അത് അനുഭവവേദ്യമാക്കുന്നു.

കുളക്കടക്കാലം said...

((((((!)))))))

കണ്ണനുണ്ണി said...

:) good

ഷിബു ഫിലിപ്പ് said...

നന്ദി, Mohan Puthenchira, കുളക്കടക്കാലം, കണ്ണനുണ്ണി
വീണ്ടും വരിക

വിചാരം said...

:)